എഡിറ്റര്‍
എഡിറ്റര്‍
സൂര്യയും ശശികുമാറും ഒന്നിക്കുന്നു
എഡിറ്റര്‍
Monday 22nd October 2012 1:51pm

മാട്രാന്റെ ഗംഭീര വിജയത്തിന് ശേഷം മറ്റൊരു സൂപ്പര്‍ ഹിറ്റ് ആരാധകര്‍ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ.

സുബ്രഹ്മണ്യപുരത്തിലൂടെ തമിഴ് സിനിമാ ലോകത്ത് മാറ്റത്തിന്റെ കാറ്റ് വീശിയ ശശികുമാറുമായി ചേര്‍ന്നാണ് സൂര്യ അടുത്ത പടം ചെയ്യാന്‍ പോകുന്നത്.

Ads By Google

ശശികുമാര്‍ തന്നെയാണ് സൂര്യയോടൊപ്പം ജോലി ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. സൂര്യയ്ക്ക് അനുയോജ്യമായ തിരക്കഥയെഴുതാനുള്ള ഒരുക്കത്തിലാണത്രേ ശശികുമാര്‍ ഇപ്പോള്‍.

എന്നാല്‍ പുതിയ സിനിമ എങ്ങനെയായിരിക്കുമെന്നോ എപ്പോള്‍ തുടങ്ങുമെന്നോ വ്യക്തമല്ല. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇരുവരുമായും അടുത്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

എന്തായാലും സൂര്യയും ശശികുമാറും ഒന്നിക്കുകയാണെങ്കില്‍ തന്നെ അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ ഉണ്ടാകൂ എന്നാണ് അറിയുന്നത്.

സൂര്യ ഇരട്ട വേഷത്തിലെത്തിയ മാട്രാന്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തടുരുകയാണ്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.

Advertisement