എഡിറ്റര്‍
എഡിറ്റര്‍
സിങ്കം 3 യില്‍ അഭിനയിക്കാനും ഞാന്‍ തയ്യാര്‍ : സൂര്യ
എഡിറ്റര്‍
Thursday 6th June 2013 9:14am

surya

തമിഴിലില്‍ സൂപ്പര്‍ ഹിറ്റായ സിങ്കത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ് സൂര്യ. എന്നാല്‍ സിങ്കത്തിന്റെ മൂന്നാം ഭാഗം എടുക്കുകയാണെങ്കില്‍ കാക്കി അഴിക്കാതിരിക്കാന്‍ താന്‍ തയ്യാറാണെന്ന് പറയുകയാണ് നായകന്‍ സൂര്യ.

നീതിമാനായ യുവ പോലീസ് ഉദ്യോഗസ്ഥനായാണ് സിങ്കം 2 വില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നത്.

Ads By Google

എന്റെ കൂടെ ഇനിയും പ്രവര്‍ത്തിക്കാന്‍ സമയവും ക്ഷമയും ഉണ്ടെങ്കില്‍ ചിത്രത്തിന്റെ സംവിധായകന്‍ സിങ്കത്തിന്റെ മൂന്നാം ഭാഗം എടുത്തോട്ടെ. അങ്ങനെയാണെങ്കില്‍ അതില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്.

വളരെ ആകാംഷാപൂര്‍ണമാണ് സിങ്കത്തില്‍ അഭിനയിച്ചത്. അത് ഞങ്ങളെല്ലാവരും ഒരേപോലെ ആസ്വദിക്കുന്നുണ്ട്. സിങ്കം 2 എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളൂ.

ഏതാണ്ട് എട്ട് മാസത്തോളമാണ് ഈ ചിത്രത്തിനായി ഞങ്ങള്‍ ചിലവഴിച്ചത്. അടുത്ത ഭാഗം എടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. കാരണം രണ്ട് പാര്‍ട്ടുകളേക്കാള്‍ മികച്ചതായിരിക്കണം മൂന്നാം ഭാഗം. അതിലുപരി ഹരി മറ്റൊരു പ്രൊജക്ടില്‍ ഒപ്പുവെച്ചുകഴിഞ്ഞു. അതിന് ശേഷം മാത്രമേ മൂന്നാം ഭാഗത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ. – സൂര്യ പറഞ്ഞു.

സിങ്കം 2 വിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സൂര്യ. ഹരി ഗോപി കൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍.

പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദേവി പ്രസാദാണ്. അനുഷ്‌ക ഷെട്ടി, ഹന്‍സിക, നാസര്‍, വിജയകുമാര്‍, സന്താനം, വിവേക്, അഞ്ജലി തുങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisement