കളിക്കുന്നെങ്കില്‍ ചെന്നൈയ്ക്ക് വേണ്ടി മാത്രം; തുറന്നുപറഞ്ഞ് റെയ്‌ന
IPL
കളിക്കുന്നെങ്കില്‍ ചെന്നൈയ്ക്ക് വേണ്ടി മാത്രം; തുറന്നുപറഞ്ഞ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th July 2021, 12:18 pm

മുംബൈ: വിരമിക്കുന്നത് വരെ ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ മാത്രമെ കളിക്കൂവെന്ന് സുരേഷ് റെയ്‌ന. ന്യൂസ് 24 സ്‌പോര്‍ട്‌സിനോടായിരുന്നു റെയ്‌നയുടെ പ്രതികരണം.

”എനിക്ക് ഇനിയും നാലോ അഞ്ചോ വര്‍ഷമുണ്ട്. ഈ വര്‍ഷം ഐ.പി.എല്‍. ഉണ്ട്. അടുത്ത വര്‍ഷം രണ്ടു ടീമുകള്‍ കൂടി വരും. പക്ഷേ ഞാന്‍ കളിക്കുന്നതുവരെ ചെന്നൈയ്ക്ക് വേണ്ടി മാത്രമേ കളിക്കൂ,” റെയ്‌ന പറഞ്ഞു.

അതേസമയം അടുത്ത ഐ.പി.എല്ലോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ എം.എസ്. ധോണി വിരമിക്കുകയാണെങ്കില്‍ താനും വിരമിക്കുമെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

”ധോണി അടുത്ത സീസണില്‍ കളിക്കുന്നില്ലെങ്കില്‍ ഞാനും കളിക്കില്ല. ഞങ്ങള്‍ 2008 മുതല്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഈ വര്‍ഷം ഞങ്ങള്‍ ജയിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം കളിക്കാനും ഞാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കും,’ റെയ്‌ന പറഞ്ഞു.

കൊവിഡ് മൂലം നിര്‍ത്തിവെച്ച ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഐ.പി.എല്ലിന്റെ ഈ സീസണിലെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബറില്‍ യു.എ.ഇയില്‍ ആരംഭിക്കും.

2008ല്‍ ഐ.പി.എല്‍ ആരംഭിച്ചത് മുതല്‍ റെയ്‌നയും ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടിയാണ് കളിക്കുന്നത്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അതേദിവസം തന്നെയാണ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Suresh Raina Chennai Super Kings IPL