'സാറ് സിനിമയിലെങ്കിലും സി.പി.ഐക്കാരനായിട്ടുണ്ടോ ? ഇല്ലല്ലോ ; 45 വര്‍ഷമായി ഞാന്‍ അതിലാണ്‌..പറ്റൂല സാറേ....: ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ച സുരേഷ് ഗോപിയെ അതിശയിപ്പിച്ച് വീട്ടമ്മ
Kerala
'സാറ് സിനിമയിലെങ്കിലും സി.പി.ഐക്കാരനായിട്ടുണ്ടോ ? ഇല്ലല്ലോ ; 45 വര്‍ഷമായി ഞാന്‍ അതിലാണ്‌..പറ്റൂല സാറേ....: ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ച സുരേഷ് ഗോപിയെ അതിശയിപ്പിച്ച് വീട്ടമ്മ
ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2019, 10:01 am

തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിയിറങ്ങുന്നതിനിടെ നടനും എം.പിയുമായ സുരേഷ് ഗോപിയെ ഞെട്ടിച്ച് വീട്ടമ്മയുടെ മറുപടി.

എസ്. സുരേഷിന് വോട്ട് തേടിയാണ് താന്‍ വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ അതിന് വീട്ടമ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാറ് മത്സരിക്കുകയാണെങ്കില്‍ വോട്ടിടാമെന്നും അല്ലാതെ സി.പി.ഐ സ്ഥാനാര്‍ത്ഥിയല്ലാത്ത മറ്റൊരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്.

” ഞാന്‍ എന്റെ വോട്ട് സാറിനിടും. അല്ലാതെ സാറ് എന്നോട് ഒന്നും പറയരുത്. സാറ് സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും. – വീട്ടമ്മ പറഞ്ഞു.

ഞാന്‍ നില്‍ക്കുന്നതിന് തുല്യമാണ് സുരേഷ് എന്നും അവരെ കൊണ്ട് പണിയെടുപ്പിക്കാന്‍ പോകുന്നത് ഞാനാണെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും അതൊന്നും സാറ് പറയരുതെന്നും സാറ് സിനിമയില്‍ ആയതുകൊണ്ടും സാറിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ സാറിന് വോട്ട് ചെയ്യാമെന്നും അല്ലാതെ വേറെ ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും വീട്ടമ്മ ആവര്‍ത്തിച്ചു.

”സാറ് സിനിമയില്‍ സി.പി.ഐകാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഇല്ലല്ലോ? ( ഉണ്ടെന്ന് സുരേഷ് ഗോപി) ഞാന്‍ കഴിഞ്ഞ 45 വര്‍ഷമായി അതില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട്. പറ്റൂല സാറേ.. ആ ചോരയും ഈ ചോരയും ഒന്നായതുകൊണ്ട്… പക്ഷേ സാറ് നിക്ക് ഞാന്‍ ഇടും…”എന്നായിരുന്നു വീട്ടമ്മയുടെ വാക്കുകള്‍.

ഇതോടെ ‘ഞാന്‍ അത് ബഹുമാനിക്കുന്നു’ എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു സുരേഷ് ഗോപി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ