എഡിറ്റര്‍
എഡിറ്റര്‍
‘വിശ്വാസികള്‍ക്ക് ദര്‍ശനം നിഷേധിക്കരുത്’;ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തില്‍ തന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി
എഡിറ്റര്‍
Thursday 26th October 2017 5:56pm

 

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളായ വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിനെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി എം.പി. യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വിശ്വാസികള്‍ക്ക് ദര്‍ശനം നിഷേധിക്കരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

‘ആരുടേയും ഹൃദയവികാരം വൃണപ്പെടുത്താനും ചോദ്യം ചെയ്യാനും പാടില്ല. സാമൂതിരി രാജാവും തന്ത്രിയും പറഞ്ഞ സ്ഥിതിക്ക് സര്‍ക്കാര്‍ തീര്‍ച്ചയായും ഇക്കാര്യം ഗൗരവമായി പരിഗണിക്കണം.’


Also Read: നോട്ടുനിരോധനത്തിന് ശേഷം കൂടുതല്‍ നോട്ടുകളടിച്ച് ബി.ജെ.പി ലാഭമുണ്ടാക്കിയെന്ന് രാജ്താക്കറെ; ഗുജറാത്തില്‍ മോദിക്ക് ജനപ്രീതി നഷ്ടപ്പെട്ടെന്നും താക്കറെ


അതേസമയം ക്ഷേത്രപ്രവേശനത്തിലൂടെ ആരുടെയും മതവികാരം വ്രണപ്പെടരുതെന്നും സുരഷ് ഗോപി പറഞ്ഞു. അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം ആധുനികതയിലേക്കുള്ള കാല്‍വെയ്പ് ആകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ക്ഷേത്രദര്‍ശനത്തില്‍ കാലോചിതമായ മാറ്റമാകാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും തന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്തിരുന്നു.


Also Read: കുട്ടിക്കാലത്ത് ആര്‍.എസ്.എസ് ശാഖയില്‍ അംഗം; വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എ.ബി.വി.പി സ്ഥാനാര്‍ത്ഥി; വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിനെതിരെ അനില്‍ അക്കര എം.എല്‍.എ


എന്നാല്‍ തന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു കുടുംബാംഗങ്ങളുടെ നിലപാട്. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ അഭിപ്രായം സ്വാഗതം ചെയ്ത ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു.

Advertisement