സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്ര സര്‍ക്കാര്‍
national news
സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2023, 9:52 pm

ന്യൂദല്‍ഹി: ബി.ജെ.പി നോതാവും നടനുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. എക്‌സ് വഴി കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കുമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.

‘മുതിര്‍ന്ന സിനിമാ നടനായ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങള്‍.
അദ്ദേഹത്തെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ച് ഉത്തരിവിറക്കുന്നു.

നിങ്ങളുടെ മഹത്തായ അനുഭവവും സിനിമാറ്റിക് വൈഭവവും തീര്‍ച്ചയായും ഈ ബഹുമാനപ്പെട്ട സ്ഥാപനത്തെ സമ്പന്നമാക്കും. നിങ്ങള്‍ക്ക് ഫലവത്തായ ഒരു കാലാവധി ആശംസിക്കുന്നു,’ അനുരാഗ് താക്കൂര്‍ പറഞ്ഞു.

രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണ് സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് എസ്.ആര്‍.എഫ്.ടി.ഐയുടെ പ്രവര്‍ത്തനം.
1995ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം കൊല്‍ക്കത്തയിലാണ്.