അഭ്യൂഹങ്ങള്‍ക്ക് വിരാമം, സുരേഷ് ഗോപി മീശ പിരിച്ചത് 250ാം ചിത്രത്തിനായി, വന്‍താരനിര അണിനിരക്കുന്നതായി സൂചന
DMOVIES
അഭ്യൂഹങ്ങള്‍ക്ക് വിരാമം, സുരേഷ് ഗോപി മീശ പിരിച്ചത് 250ാം ചിത്രത്തിനായി, വന്‍താരനിര അണിനിരക്കുന്നതായി സൂചന
ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2020, 12:31 pm

സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച നടന്‍ സുരേഷ് ഗോപിയുടെ മാസ് ഫോട്ടോയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമാവുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മാസ് പടവുമായി തിരിച്ചു വരാനൊരുങ്ങുകയാണ് സുരേഷ് ഗോപി. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിനായുള്ള  ഫോട്ടോഷൂട്ടിന്റെ ഭാഗമായി ചെയ്ത ലുക്കാണിത്‌

സുരേഷ് ഗോപിയുടെ 250ാം ചിത്രമായിരിക്കും പേരിടാത്ത ഈ സിനിമ. ജോജു ജോസഫ്, മുകേഷ്, തുടങ്ങിയ വന്‍ താര നിരയിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നടിയായിരിക്കും ചിത്രത്തിലെ നായികയെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന സൂചന.

ജോണ്‍ ആന്റണി, രഞ്ജിത്ത് ശങ്കര്‍, ഖാലിദ് റഹ്മാന്‍, അമല്‍ നീരദ്, തുടങ്ങിയവരോടൊപ്പം സഹ സംവിധായികനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മാത്യു തോമസ്. ഇവരുടെ ഹിറ്റ് ചിത്രങ്ങളായ വരത്തന്‍, പ്രേതം2, ഉണ്ട, കെട്ട്യേളാണ് എന്റെ മാലാഖ, എന്നീ ചിത്രങ്ങളില്‍ മാത്യു ഭാഗമായിട്ടുണ്ട്. 1997 ല്‍ ജോഷിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ലേലം പോലെയുള്ള ഒരു സിനിമായിരിക്കും ഇതെന്നാണ് സൂചന.

ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്നു നീട്ടിവെച്ചിരിക്കുകയാണ്. നേരത്തെ പുതിയ ലുക്ക് വൈറലായപ്പോള്‍ പൃഥീരാജ് നായകനാവുന്ന കടുവ എന്ന സിനിമയിലെ ലുക്കാണിതെന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക