എഡിറ്റര്‍
എഡിറ്റര്‍
ഇനിയിപ്പോ ഇതിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ; മഞ്ചേശ്വരത്ത് സമന്‍സ് കൈപ്പറ്റാത്ത വോട്ടര്‍മാരെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രന്‍
എഡിറ്റര്‍
Tuesday 15th August 2017 2:12pm

കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സമന്‍സ് കൈപ്പറ്റാത്ത വോട്ടര്‍മാരെക്കുറിച്ച് അന്വേഷിക്കണമെന്ന് കാട്ടി എന്‍.ഐ.എക്ക് മുന്നില്‍ പരാതിയുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

ഹൈക്കോടതി അയച്ച സമന്‍സുകള്‍ കൈപ്പറ്റാതിരുന്നവരെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഹൈക്കോടതിയില്‍ നിന്നുള്ള സമന്‍സുമായി വീട്ടിലെത്തുന്ന മെസ്സഞ്ചര്‍മാര്‍ക്ക് വോട്ടര്‍മാരെക്കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയ് റായിയാണ് സുരേന്ദ്രന് വേണ്ടി എന്‍ഐഎക്ക് പരാതി നല്‍കിയിരിക്കുന്നത്.


Dont Miss ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും നടക്കുന്ന പ്രചരണങ്ങള്‍ തന്റെ മതം നോക്കിയുള്ളതാണ് ; ജീവന് വേണ്ടി പിടയുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മാത്രമാണ് ശ്രമിച്ചത്: ഡോ. കഫീല്‍ ഖാന്‍


മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കളളവോട്ട് ചെയ്‌തെന്ന് സുരേന്ദ്രന്‍ ആരോപിച്ച 75 ആളുകളുടെ കൃത്യമായ മേല്‍വിലാസം നല്‍കണമെന്നും വിദേശത്തുളളവര്‍ ആരൊക്കെയാണെന്ന കാര്യം ഹര്‍ജിക്കാരന് അറിയില്ലേയെന്നുമായിരുന്നു കോടതിയുടെ ചോദ്യം

ഹൈക്കോടതി അയച്ച എഴുപത്തഞ്ചോളം സമന്‍സുകള്‍ കൈപ്പറ്റാതെ തിരികെ വന്ന സാഹചര്യത്തിലായിരുന്നു വിസ്തരിക്കേണ്ടുന്നവരുടെ കൃത്യമായ മേല്‍വിലാസം നല്‍കണമെന്ന് ഹൈക്കോടതിപറഞ്ഞത്. ഇത്രയും പേരെ വിസ്തരിക്കുക എന്നത് നിസാരകാര്യമല്ല. ലാഘവത്തോടെയാണോ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കോടതിയുടെ സമയം വെറുതെ മെനക്കെടുത്തരുതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.


Dont Miss ഇന്ത്യന്‍ ദേശീയ പതാകയും ‘മെയ്ഡ് ഇന്‍ ചൈന’ ; ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് പറയുന്ന സംഘികള്‍ അറിയാന്‍


സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍. കേസുമായി ബന്ധപ്പെട്ട് 250 ഓളം പേരെയാണ് കോടതി വിസ്തരിക്കേണ്ടത്. സ്ഥലത്തില്ലാത്ത ആളുകളുടെ ബന്ധുക്കള്‍ സമന്‍സ് കൈപ്പറ്റിയാല്‍ അവര്‍ ബന്ധുക്കളെ അറിയിക്കുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു.

നിലവില്‍ 175 പേരെയാണ് കോടതി വിസ്തരിച്ചത്. സമന്‍സ് അയച്ച് വിളിച്ചുവരുത്തിയ രണ്ടുപേരുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തി. കേസ് 22നായിരിക്കും തുടര്‍ന്ന് പരിഗണിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ്ങില്‍ ക്രമക്കേടുകള്‍ നടന്നെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. മണ്ഡലത്തില്‍ 259 പേര്‍ കളളവോട്ട് ചെയ്തെന്ന് സുരേന്ദ്രന്‍ നേരത്തെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് സമന്‍സ് അയക്കാനും വിചാരണക്കായി കോടതിയില്‍ എത്താനും നിര്‍ദേശിക്കുകയായിരുന്നു.

Advertisement