എഡിറ്റര്‍
എഡിറ്റര്‍
‘മിമിക്രിക്കാരും മനുഷ്യരാണ്’; അസീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് സുരാജ് വെഞ്ഞാറമ്മൂട്
എഡിറ്റര്‍
Tuesday 11th April 2017 1:46pm

തിരുവനന്തപുരം: നടനും മിമിക്രി താരവുമായ അസീസിനെ ആക്രമിച്ചതില്‍ പ്രതിഷേധമറിയിച്ച് നടന്‍ സുരാജ് വെഞ്ഞാറമ്മൂട് രംഗത്ത്. ഫേസ്ബുക്ക് പേജിലൂടെയാണ് സുരാജ് തന്റെ പ്രതിഷേധവും അസീസിനുള്ള പിന്തുണയും അറിയിച്ചത്.

മിമിക്രിക്കാരും മനുഷ്യരാണ് എന്നു പറഞ്ഞു കൊണ്ടാണ് സുരാജിന്റെ കുറിപ്പ് ആരംഭിക്കുന്നത്. തങ്ങളുടെ സങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. ആ കൂട്ടത്തില്‍ പെട്ട തന്റെ അനുജന്‍ അസീസ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധരാല്‍ ആക്രമിക്കപ്പെട്ടുവെന്നും കുറിപ്പില്‍ സുരാജ് പറയുന്നു.

വിദേശത്ത് നിന്ന് എത്താന്‍ വൈകിയതിനാല്‍ പരിപാടി തുടങ്ങാന്‍ ഒരു മണിക്കൂര്‍ വൈകിയതാണ് ആക്രമിക്കാന്‍ കാരണം. ഇപ്പോഴും അമ്പലപ്പറമ്പിലും പള്ളി പെരുന്നാളിനും സ്റ്റേജില്‍ കയറുന്നയാളാണ് താന്‍. അതിനാല്‍ ആ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് അസീസിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും പറഞ്ഞുകണ്ടാണ് സുരാജിന്റെ കുറിപ്പ് അവസാനിക്കുന്നത്.


Also Read: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ നര്‍ത്തകരായ പെണ്‍കുട്ടികളെ കമ്മിറ്റിക്കാര്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ച് ഇറക്കിവിട്ടു


അസീസിനു നേരെ ഉണ്ടായ ക്രൂരമായ ആക്രമണത്തില്‍ നടന്‍ അജു വര്‍ഗീസ് നേരത്തേ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അസീസിനു നേരെ ഉണ്ടായ ആക്രമണത്തില്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും അജു വര്‍ഗ്ഗീസ് പറയുന്നു. ഇത്ര ക്രൂരമായി ഒരു മനുഷ്യനെ ആക്രമിച്ചവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും അജു പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അജുവിന്റെ പ്രതികരണം. അസീസിന്റെ ആക്ഷന്‍ ഹീറോ ബിജുവിലെ ചിത്രവും അജു പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം വെള്ളറടയ്ക്ക് സമീപം ചാമവിളയിലെ ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആനാവൂര്‍ കരിക്കമാന്‍കോട് ചാമവിള ബിജുഭവനില്‍ വിപിന്‍, സുരേഷ് എന്ന് വിളിക്കുന്ന ബിനു എന്നിവരാണ് അറസ്റ്റിലായത്.

അസീസിന്റെ നേതൃത്വത്തിലുള്ള ‘ടീം ഓഫ് ട്രിവാന്‍ഡ്രം’ എന്ന ട്രൂപ്പിന്റെ പരിപാടി ശനിയാഴ്ച രാത്രി 9 മണിയ്ക്ക് അവതരിപ്പിക്കാനായിരുന്നു ധാരണ. എന്നാല്‍ രാത്രി 11.30നാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. വിദേശത്ത് രണ്ടുദിവസത്തെ പരിപാടിയില്‍ പങ്കെടുത്തശേഷം തിരിച്ചുവരികയായിരുന്നു ഇവര്‍. വിമാനം വൈകിയതാണ് സമയം പാലിക്കാന്‍ പറ്റാതിരുന്നതിന് കാരണമെന്ന് ഇവര്‍ സംഘാടകരോട് പറഞ്ഞു. തുടര്‍ന്നായിരുന്നു അസഭ്യം പറഞ്ഞുകൊണ്ടുള്ള മര്‍ദ്ദനം.


Don’t Miss: മേലനങ്ങി ഒരു പണിക്കും വേണുവിന് ആവില്ല; ചെയ്തുകൊണ്ടിരിക്കുന്നത് ഊത്ത് ; ജഡ്ജിയായിരുന്ന് കാര്യങ്ങള്‍ വിധിക്കുന്നു; മാധ്യമപ്രവര്‍ത്തകന്‍ വേണുവിനെതിരെ ആഞ്ഞടിച്ച് ദിലീപ്


പത്ത് പേരടങ്ങുന്ന സംഘമാണ് കലാകാരന്മാരെ അക്രമിച്ചത്. മര്‍ദ്ദനത്തില്‍ താന്‍ ബോധരഹിതനായി വീണെന്നും കര്‍ണപടം തകര്‍ന്നുവെന്നും അസീസിന്റെ പരാതിയില്‍ പറയുന്നുണ്ട്. മര്‍ദ്ദനത്തെത്തുടര്‍ന്ന് പരിപാടി അവതരിപ്പിക്കാന്‍ വിസമ്മതിച്ച ട്രൂപ്പ് അംഗങ്ങളെ ഭീഷണിപ്പെടുത്തി പ്രോഗ്രാം അവതരിപ്പിച്ചുവെന്നും പറഞ്ഞുറപ്പിച്ച തുകയായ 46,000 രൂപ നല്‍കിയില്ലെന്നും ട്രൂപ്പിന്റെ പരാതിയിലുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അസീസ് ഇപ്പോള്‍. എബ്രിഡ് ഷൈനിന്റെ നിവിന്‍ പോളി ചിത്രം ‘ആക്ഷന്‍ ഹീറോ ബിജു’, വിനീത് ശ്രീനിവാസന്‍ നായകനായ ശ്രീകാന്ത് മുരളി ചിത്രം ‘എബി’ എന്നിവയില്‍ ശ്രദ്ധേയവേഷത്തില്‍ എത്തിയിട്ടുള്ള അസീസ് സീരിയല്‍ രംഗത്തും മിമിക്രി മേഖലയിലും പ്രശസ്തനാണ്.

സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Advertisement