എഡിറ്റര്‍
എഡിറ്റര്‍
സജ്ഞയ് ലീലാ ബന്‍സാലിയുടേയും ദീപികയുടേയും തലയറുക്കുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത ബി.ജെ.പി നേതാവ് രാജിവെച്ചു
എഡിറ്റര്‍
Wednesday 29th November 2017 3:27pm

ന്യൂദല്‍ഹി: പത്മാവതി സിനിമയുടെ സംവിധായകനായ സജ്ഞയ് ലീലാ ബന്‍സാലിയുടേയും നായിക ദീപികാ പദുക്കോണിന്റേയും തലയറുക്കുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഹരിയാന ബി.ജെ.പി നേതാവ് മീഡിയ കോഡിനേറ്റര്‍ സൂരജ് പല്‍ അമു പാര്‍ട്ടി സ്ഥാനം രാജിവെച്ചു.

രാജിക്കത്ത് ബി.ജെ.പി തലവന്‍ സുഭാഷ് ബറാലയ്ക്ക് അയച്ചുകൊടുത്തതായാണ് അറിയുന്നത്. ദീപികയുടേയും സഞ്ജയ് ലീലാ ബന്‍സാലിയുടേയും തലയറുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സൂരജ് പല്‍ അമുവിന്റെ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹരിയാന ബി.ജെ.പി യൂണിറ്റ് ഇദ്ദേഹത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിതീരുമാനം വരുന്നത്.

മാത്രമല്ല കര്‍ണിസേനാ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം തീരുമാനിച്ച ചര്‍ച്ചയില്‍ നിന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പിന്‍മാറിയതില്‍ താന്‍ അസ്വസ്ഥനായിരുന്നെന്നും സൂരജ് പല്‍ അമു പറഞ്ഞിരുന്നു.


Dont Miss എല്‍.ഡി.എഫിന്റെ വാതിലുകള്‍ വീരേന്ദ്രകുമാറിന് മുന്നില്‍ അടച്ചിട്ടില്ല; പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്ന് കോടിയേരി


തികഞ്ഞ അര്‍പ്പണബോധത്തോടെയാണ് ഇക്കാലമത്രയും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും സൂരജ് പല്‍ അമു കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് അര്‍പ്പണബോധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം അതാണ് സൂചിപ്പിക്കുന്നതെന്നും സൂരജ് പല്‍ അമു പറഞ്ഞു.

അടുത്തിടെ യു.പിയിലെ ഒരുവലതുപക്ഷ നേതാവും ദീപികയുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പത്മാവതി ചരിത്രം വളച്ചൊടിക്കുകയാണെന്ന് കാണിച്ച് വലിയ തോതിലുള്ള പ്രതിഷേധങ്ങളായിരുന്നു സംഘപരിവാര്‍ നേതൃത്വത്തില്‍ നടന്നത്.

Advertisement