ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല; സമൂഹമാധ്യമങ്ങളിലേത് വ്യാജ പ്രചാരണമെന്നും സുരാജ് വെഞ്ഞാറമൂട്
Fact Check
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല; സമൂഹമാധ്യമങ്ങളിലേത് വ്യാജ പ്രചാരണമെന്നും സുരാജ് വെഞ്ഞാറമൂട്
ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 11:53 pm

തിരുവനന്തപുരം: തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രചാരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ അറിവോടെയല്ല ഇപ്പോള്‍ നടക്കുന്ന പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ വോട്ട് അയ്യപ്പനാണ് എന്ന തരത്തിലുള്ള പോസ്റ്റുകളടക്കം നിരവധി പോസ്റ്റുകള്‍ സുരാജിന്റെയടക്കം പേരില്‍ പ്രചരിച്ചിരുന്നു.

നേരത്തെ ‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’ എന്ന വാചകത്തോടെ സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോ വെച്ച് നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് ജില്ലാ കളക്ടര്‍ ടി.വി അനുപമ വിശദീകരണം ചോദിച്ചിരുന്നു.
DoolNews Video