എന്തിനും കൂട്ടുനില്‍ക്കുന്ന ക്രൈം പാര്‍ട്‌നറിന് പിറന്നാളാശംസകള്‍; പൃഥ്വിരാജിന് ആശംസയുമായി സുപ്രിയ
Entertainment news
എന്തിനും കൂട്ടുനില്‍ക്കുന്ന ക്രൈം പാര്‍ട്‌നറിന് പിറന്നാളാശംസകള്‍; പൃഥ്വിരാജിന് ആശംസയുമായി സുപ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th October 2021, 11:47 am

മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന് പിറന്നാളശംസകള്‍ നേര്‍ന്ന് ഭാര്യ സുപ്രിയ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് സുപ്രിയ പൃഥ്വിയ്ക്ക് ആശംസകള്‍ അറിയിക്കുന്നത്.

‘എനിക്കറിയാവുന്ന ഏറ്റവും ഊര്‍ജ്ജസ്വലനായ, വികാരാധീനനായ, ശ്രദ്ധാലുവായ മനുഷ്യന്, ഞാനെപ്പോഴും കൂടെ നില്‍ക്കാനാഗ്രഹിക്കുന്ന, നേരുള്ള, ധാര്‍മ്മികനായ പ്രൊഫഷണലിന്, എനിക്കേറ്റവും പ്രിയങ്കരനായ ആലിയുടെ പ്രിയപ്പെട്ട അച്ഛന്.

ഏറ്റവും കരുതലുള്ള ജ്യേഷ്ഠന്, സ്‌നേഹമുള്ള കൂട്ടുകാരന്, സ്‌നേഹനിധിയായ മകന്, എന്തിനും കൂട്ടുനില്‍ക്കുന്ന ക്രൈം പാര്‍ട്‌നറിന്, ജീവിതമെന്ന സാഹസത്തില്‍ കൈ കോര്‍ത്ത് നടക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഐ ലവ് യൂ,’ എന്നാണ് സുപ്രിയ താരത്തിന് ആശംസകള്‍ നേരുന്നത്.

നിരവധി പേരാണ് സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിയ്ക്ക് ആശംസകളുമായി എത്തുന്നത്.

നേരത്തെ പൃഥ്വിരാജിന്, മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഷാജി കൈലാസും പിറന്നാളാശംസകള്‍ നേര്‍ന്നിരുന്നു.

നന്ദനത്തില്‍ തുടങ്ങി കടുവയില്‍ എത്തി നില്‍ക്കുന്ന രാജുവിന്റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയായി എന്നാണ് താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന് ഷാജി കൈലാസ് ഫേസ്ബുക്കില്‍ എഴുതിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Supriya Wishes Prithviraj on his Birthday