എഡിറ്റര്‍
എഡിറ്റര്‍
വാഹന ഇന്‍ഷുറന്‍സ് പുതുക്കണമെങ്കില്‍ ഇനി മലിനീകരണ സര്‍ട്ടിഫിക്കറ്റ് വേണം: സുപ്രിം കോടതി
എഡിറ്റര്‍
Thursday 10th August 2017 5:49pm

ന്യുദല്‍ഹി: വാഹന ഇന്‍ഷുറന്‍സ് പുതുക്കണമെങ്കില്‍ ഇനി മലിനീകരണ സര്‍ട്ടിഫിക്കറ്റ് വേണമെന്ന സുപ്രിം കോടതി ഉത്തരവിട്ടു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കരുതെന്നാണ് കോടതിയുടെ ഉത്തരവ്.
പരിസ്ഥിതിവാദി എം.സി മേത്ത സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റീസ് ബദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായകമായ ഉത്തരവ് പുറപ്പടുവിച്ചത്. വാഹനങ്ങള്‍ക്ക് മലനീകരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും കോടതി കര്‍ശന നിര്‍ദേശം നല്‍കി.


Also read ലിബര്‍ട്ടി ബഷീര്‍ തന്നെ ഒന്നാം നമ്പര്‍ ശത്രുവായി കണ്ടിരുന്നു;ലിബര്‍ട്ടി ബഷീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ്


മലിനീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സെന്ററുകളില്‍ ഓള്‍ ഇന്ത്യ റിയല്‍ ടൈം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ദേശീയ തലസ്ഥാന നഗരത്തിലെ എല്ലാ ഇന്ധന പമ്പുകളിലും പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സംവിധാനം വേണമെന്നും കോടതി നിര്‍ദേശം നല്‍കി.

തലസ്ഥാനത്ത് മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങള്‍ നാലാഴ്ചയ്ക്കണം സ്ഥാപിക്കണമെന്നും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം.

Advertisement