എഡിറ്റര്‍
എഡിറ്റര്‍
ഇറ്റാലിയന്‍ അംബാസിഡറിലുള്ള വിശ്വാസം നഷ്ടമായെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Monday 18th March 2013 12:12pm

ന്യൂദല്‍ഹി: നാവികരെ തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ അംബാസിഡറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സുപ്രീം കോടതി പറഞ്ഞു. ഇനിയുത്തരവ് ഉണ്ടാകുന്നതുവരെ അംബാസിഡര്‍ രാജ്യം വിടരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Ads By Google

ഇത് രണ്ടാം തവണയാണ് ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ടു പോകരുതെന്ന് കോടതി ഉത്തരവിടുന്നത്. നേരത്തെ ഈ മാസം 18 വരെ രാജ്യം വിട്ടുപോകരുതെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്.

അംബാസിഡര്‍ ഡാനിയേല മന്‍ഷീനിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉറപ്പ് ലംഘിച്ച അംബാസിഡറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല.

അംബാസിഡര്‍ എന്ന പദവിയേക്കാള്‍ ഒരു വ്യക്തിയെ വിശ്വാസത്തിലെടുത്താണ് നാവികരെ രാജ്യം വിടാന്‍ അനുവദിച്ചത്. എന്നാല്‍ അവര്‍ തിരിച്ചുവരില്ലെന്ന ഇറ്റലിയുടെ നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

ഇറ്റാലിയന്‍ എന്നാല്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്ന് ഇറ്റലിയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മുകുല്‍ രോഹ്ത്തഗി വാദിച്ചു. സര്‍ക്കാരിന് വേണ്ടിയാണ് സ്ഥാനപതി ഉറപ്പ് നല്‍കിയതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

വിചാരണയ്ക്കായി നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന നിലപാടിന്മേല്‍ ഇറ്റാലിയുടെ വിശദീകരണം മാര്‍ച്ച് 22-ന് മുന്‍പ് കേള്‍ക്കില്ല. കേസ് ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഇറ്റാലിയന്‍ സ്ഥാനപതിയായ ഡാനിയേല്‍ മന്‍ചീനി എന്ന വ്യക്തി ഹരജിക്കാരനായി സുപ്രീം കോടതിയില്‍ എത്തി നല്‍കിയ ഉറപ്പിന്മേലാണ് നാവികരെ നാട്ടിലേക്ക് വിട്ടയച്ചത്.

സ്ഥാനപതിയുടെ നിലപാട് കോടതിയെ വഞ്ചിക്കുന്നതാണ്. സ്ഥാനപതിയിലുള്ള വിശ്വാസം കോടതിക്ക് നഷ്ടമായി. നാവികര്‍ മാര്‍ച്ച് 22 ന് മടങ്ങിവരുമെന്നാണ് ഇറ്റലി നല്‍കിയിരിക്കുന്ന ഉറപ്പ്.

അതുവരെ വാദം കേള്‍ക്കില്ല. നാവികര്‍ മടങ്ങിവന്നില്ലെങ്കില്‍ കൂടുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞു. സ്ഥാനപതിക്കും നാവികര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുല്‍ റോഹ്ത്തഗി സംസാരിക്കാന്‍ എഴുന്നേറ്റുവെങ്കിലും കോടതി അനുവദിച്ചില്ല.

Advertisement