എഡിറ്റര്‍
എഡിറ്റര്‍
പോലീസ് അതിക്രമം: ബീഹാര്‍, പഞ്ചാബ് സര്‍ക്കാരുകള്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Thursday 7th March 2013 10:12am

ന്യൂദല്‍ഹി: പഞ്ചാബില്‍ പീഡനശ്രമത്തെ കുറിച്ച് പരാതി പറഞ്ഞ ദളിത് യുവതിയെ പോലീസുകാര്‍ ജനക്കൂട്ടത്തിന്  മുന്നിലിട്ട് തല്ലിച്ചതച്ച സംഭവത്തിലും ബീഹാറില്‍ സമരം ചെയ്ത അധ്യാപകരെ മര്‍ദ്ദിച്ചതിലും ഇരു സംസ്ഥാന സര്‍ക്കാരുകളും വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

Ads By Google

ഇരു സംസ്ഥാനങ്ങളിലേയും പോലീസ് സേനയെയും സുപ്രീം കോടതി വിമര്‍ശിച്ചു. പോലീസിന്റെ നടപടിയെക്കുറിച്ച് റിപ്പോര്‍ട്ടം നല്‍കാന്‍ പഞ്ചാബ്, ബീഹാര്‍ സര്‍ക്കാരുകളോട് ജസ്റ്റുസുമാരായ ജിസ് സിഗ്വി, രഞ്ജനാ പ്രകാശ് ദേശായ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

ഇരു സംഭവങ്ങൡും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേണ്‍ റാവല്‍ മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വേയു.യു ലളിത് തുടങ്ങിയവരോട് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശഇച്ചു. ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കും.

പഞ്ചാബിലെ തരന്‍തരനിലാണ് ഈ മാസം നാലിന് പരാതിക്കാരിയായ പെണ്‍കുട്ടിക്കും മുന്‍ സൈനികനായ പിതാവിനും പോലീസിന്റെ തല്ല് കൊള്ളേണ്ടി വന്നത്.

സംഭവത്തെക്കുറിച്ച് മജിസ്‌ട്രേട്ട് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ഉത്തരവിട്ടിട്ടുണ്ട്. പരാതി പിന്‍വലിക്കാന്‍ പോലീസുകാര്‍ പണം വാഗദാനം ചെയ്‌തെന്നും ഇത് നിരസിച്ചതിന്റെ പേരിലായിരുന്നു യുവതിയെ മര്‍ദിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ റോഡില്‍ പുരുഷ പോലീസുകാര്‍ വളഞ്ഞിട്ട് ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങളാണ് ടി വി ചാനലുകള്‍ പുറത്ത വിട്ടത്.

ബീഹാറില്‍ ഇന്നലെയാണ് തുല്യത ആവശ്യപ്പെട്ട് കരാറിടസ്ഥാനത്തില്‍ സമരം ചെയ്ത അധ്യാപകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. ബീഹാര്‍ നിയമസഭാ മന്ദിരത്തിന് മുന്നിലായിരുന്നു പ്രതിഷേധം.

പോലീസ് പ്രതിഷേധക്കാരെ കല്ലെറിഞ്ഞും ലാത്തിചാര്‍ജ് നടത്തയുമാണ് നേരിട്ടത്. ക്രമസാധാന പാലനത്തിന് അക്രമം നടത്തുന്നത് ശരിയല്ലെന്ന് പോലീസിന്റെ നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി വ്യക്തമാക്കി.

Advertisement