എഡിറ്റര്‍
എഡിറ്റര്‍
കതിരൂര്‍ മനോജ് വധം; സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീം കോടതി വിധി; വിചാരണ സി.ബി.ഐ കോടതിയിലേക്ക് മാറ്റി
എഡിറ്റര്‍
Tuesday 7th March 2017 5:00pm

 

ന്യൂദല്‍ഹി: കതിരൂര്‍ മനോജ് വധക്കേസില്‍ തലശ്ശേരി കോടതിയില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. സി.ബി.ഐ അന്വേഷിച്ച കേസിന്റെ വാദം നടക്കേണ്ടത് സി.ബി.ഐ കോടതിയാലാണെന്നും കേസ് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടു.


Also read ബംഗളൂരുവില്‍ തലയുയര്‍ത്തി ടീം ഇന്ത്യ; ഓസിസിനെതിരെ 75 റണ്‍സ് ജയം 


നേരത്തെ കേസിന്റെ വാദം തലശ്ശേരി കോടതിയില്‍ തന്നെ നടത്തണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത് എന്നാല്‍ സി.ബി.ഐ അന്വേഷിച്ച കേസുകളുടെ വാദം നടക്കുക സി.ബി.ഐ കോടതിയില്‍ തന്നെയാണെന്നും കേസിന്റെ വാദം എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കുകയായിരുന്നു.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസിന്റെ വാദമാണ് എറണാകുളത്തേക്ക് മാറ്റാന്‍ വിധിച്ചിരിക്കുന്നത്. ആര്‍.എസ്.എസിന്റെ കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണ് കൊല്ലപ്പെടുന്നത്. കേസില്‍ ജയരാജനെ 25ാം പ്രതിയാക്കിയാണ് സി.ബ.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയായ വിക്രമന്‍ കണ്മൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

നേരത്തെ കേസില്‍ ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി രണ്ടു തവണ തള്ളിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയിലും ജയരാജനെ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisement