എഡിറ്റര്‍
എഡിറ്റര്‍
18 തികയാത്ത ഭാര്യയുമായുളള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍വരുമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Wednesday 11th October 2017 12:05pm

ന്യൂദല്‍ഹി: 18 വയസില്‍ താഴെ പ്രായമുള്ള ഭാര്യയുമായുളള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍വരുമെന്ന് സുപ്രീം കോടതി. 18 വയസില്‍ താഴെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന ബലാത്സംഗനിയമത്തിലെ ഭാഗം വിവേചനപരവും, ഏകപക്ഷീയവുമാണെന്നും കോടതി നിരീക്ഷിച്ചു.

15 വയസിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നായിരുന്നു ഐ.പി.സി 375 ല്‍ പറയുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി

ശൈശവവിവാഹം എന്ന വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി സാമൂഹ്യ നീതി നിയമങ്ങള്‍ അവയുടെ അന്തസത്തയുള്‍ക്കൊള്ളുന്ന തരത്തിലല്ല നടപ്പില്‍വരുത്തിയതെന്ന വിമര്‍ശനവും മുന്നോട്ടുവെച്ചു.


Must Read: ജനരക്ഷായാത്രയുടെ പരാജയം: അന്വേഷണം നടത്തി നേതാക്കള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പിയിലെ ഒരുവിഭാഗം


‘ഐ.പി.സിക്കു കീഴിലെ ബലാത്സംഗനിയമത്തിലെ ഒഴിവുകള്‍ (Exceptions) മറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധവും സ്വന്തം ശരീരത്തിന്മേലുള്ള പെണ്‍കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതുമാണ്.’ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

രാജ്യത്തെ ശൈശവ വിവാഹങ്ങള്‍ തടയാന്‍ കര്‍ശന നടപടികളെടുക്കാനും സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. അക്ഷയ തൃദ്വീയ പോലുള്ള ആഘോഷങ്ങൡ ആയിരക്കണക്കിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ സമൂഹവിവാഹത്തിലൂടെ വിവാഹിതരാവുന്ന സംഭവത്തില്‍ കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

Advertisement