| Monday, 28th October 2013, 12:39 pm

ഡാറ്റാ സെന്റര്‍: നന്ദകുമാറിനെതിരെ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ കോടതി വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ##ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ വിവാദ ദല്ലാല്‍ ##ടി.ജി നന്ദകുമാറിനെതിരെ അഡ്വ. കെ.കെ വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ സുപ്രീം കോടതി വിശദീരണം തേടി.

ഒരു ചാനല്‍ ചര്‍ച്ചയിലാണ് നന്ദകുമാര്‍ വേണുഗോപാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്. പരാതി അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഇന്നു തന്നെ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി  നിര്‍ദേശം നല്‍കി.

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസ് ഇന്ന് പരിഗണിക്കവേയാണ് അഡ്വ. കെ.കെ വേണുഗോപാല്‍ കോടതിക്ക് പരാതി നല്‍കിയത്. കേസ് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.

ചാനല്‍ ചര്‍ച്ചക്കിടയില്‍ കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കെ.കെ വേണുഗോപാല്‍ സര്‍ക്കാരില്‍ നിന്നും വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെയാണ് ഹാജരായതെന്നായിരുന്നു നന്ദകുമാറിന്റെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more