എഡിറ്റര്‍
എഡിറ്റര്‍
പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി തള്ളി
എഡിറ്റര്‍
Friday 8th August 2014 3:05pm

supreme-court-new ന്യൂദല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കലല്ല സുപ്രീം കോടതിയുടെ ജോലിയെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്.

നേതൃസ്ഥാനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി നല്‍കാനാകാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

അഭിഭാഷകനായ എം.എല്‍ ശര്‍മ്മയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ലോക്‌സഭയിലെ മൊത്തം അംഗങ്ങളുടെ 10 ശതമാനം ഉള്ള കക്ഷിക്ക് മാത്രമേ പ്രതിപക്ഷനേതൃസ്ഥാനത്തിന് അര്‍ഹതയുള്ളൂവെന്ന സ്പീക്കര്‍ മാവ്‌ലങ്കറുടെ റൂളിങ് നിലനില്‍ക്കുന്നതല്ല എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്രശ്‌നങ്ങളില്‍പരിഹാരമുണ്ടാക്കുകയല്ല കോടതിയുടെ ജോലി, മറിച്ച് നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് കോടതിയുടെ ഉത്തരവാദിത്വമെന്ന് വിധി പ്രസ്താവത്തില്‍ പറയുന്നു.

ലോക്‌സഭാ ചട്ടങ്ങള്‍ അനുസരിച്ച് മൊത്തം സീറ്റിന്റെ പത്ത് ശതമാനമോ 55 എം.പിമാരോ ഉള്ള പാര്‍ട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവ് പദവി ലഭിക്കുകയുള്ളൂ. 16-ാം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 44 എം.പിമാര്‍ മാത്രമാണുള്ളത്. ഘടകക്ഷികള്‍ക്ക് 59 എം.പിമാരുമുണ്ട്. 1984ല്‍ ലോക്‌സഭയില്‍ പ്രതിക്ഷ നേതാവുണ്ടായിരുന്നില്ല. അന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 404 സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബാക്കി 22 സീറ്റുകള്‍ ലഭിച്ച സി. പി.ഐ.എമ്മിന് അന്ന് പ്രതിപക്ഷ നേതൃപദവി അനുവദിച്ചിരുന്നില്ല.

ലോക്‌സഭാ ചട്ടങ്ങള്‍ അനുസരിച്ച് മൊത്തം സീറ്റിന്റെ പത്ത് ശതമാനമോ 55 എം പിമാരോ ഉള്ള പാര്‍ട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവ് പദവി ലഭിക്കുകയുള്ളൂ. 16ാം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 44 എം പിമാര്‍ മാത്രമാണുള്ളത്. ഘടകക്ഷികള്‍ക്ക് 59 എംപിമാരുമുണ്ട്. 1984ല്‍ ലോക്‌സഭയില്‍ പ്രതിക്ഷ നേതാവുണ്ടായിരുന്നില്ല. അന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 404 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. ബാക്കി 22 സീറ്റുകള്‍ ലഭിച്ച സി പി എമ്മിന് അന്ന് പ്രതിപക്ഷ നേതൃപദവി അനുവദിച്ചിരുന്നില്ല.

Advertisement