കെ. ബാബുവിന് തിരിച്ചടി; തെരഞ്ഞെടുപ്പ് കേസിലെ അപ്പീല്‍ തള്ളി സുപ്രീം കോടതി
Kerala News
കെ. ബാബുവിന് തിരിച്ചടി; തെരഞ്ഞെടുപ്പ് കേസിലെ അപ്പീല്‍ തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2024, 11:23 am

ന്യൂദൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ കെ. ബാബുവിന് തിരിച്ചടി. തെരഞ്ഞെടുപ്പിലെ വിജയം ചോദ്യം ചെയ്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം. സ്വരാജ് നല്‍കിയ അപ്പീല്‍ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതിക്ക് ഇതുസംബന്ധിച്ച നിയമ നടപടികള്‍ തുടരാമെന്നും കോടതി നിര്‍ദേശിച്ചു.

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് വിധിയുമായി ബന്ധപ്പെട്ട് എം. സ്വരാജ് നല്‍കിയ അപ്പീല്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് കെ. ബാബു നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കെ. ബാബുവിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സ്വരാജ് ഹരജി നല്‍കിയിരിക്കുന്നത്.

Content Highlight: Supreme Court rejected Babu’s appeal in the election case