എഡിറ്റര്‍
എഡിറ്റര്‍
ഡാറ്റാ സെന്റര്‍ കൈമാറ്റം: സി.ബി.ഐ അന്വേഷണം തടയണമെന്ന ഹരജി തള്ളി
എഡിറ്റര്‍
Thursday 15th March 2012 3:30pm

ന്യുദല്‍ഹി: ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വിവാദ ഇടനിലക്കാരന്‍ ടി.ജി നന്ദകുമാര്‍ സമര്‍പ്പിച്ച് ഹരജി സുപ്രീംകോടതി തള്ളി. എന്നാല്‍, ഹരജിക്കാരന് ഇതേ ആവശ്യവുമായി ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005ല്‍ ആരംഭിച്ചതാണ് ഡാറ്റാ സെന്റര്‍. തിരുവനന്തപുരത്ത കോ ബാങ്ക് ടവറില്‍ 5000 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സെന്റര്‍ തുടങ്ങിയത്. പൊതുമേഖലാ ഉടമസ്ഥതയില്‍ തുടങ്ങിയ രാജ്യത്തെ ആദ്യത്തെ ഡാറ്റാ സെന്ററാണിത്.

ദേശീയശ്രദ്ധ ആകര്‍ഷിച്ച സെന്ററിന്റെ നടത്തിപ്പ് ചുമതല മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിനായിരുന്നു നല്‍കിയിരുന്നത്. ഈ കാലാവധി കഴിഞ്ഞപ്പോള്‍, പിന്നീട് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറുകയായിരുന്നു.

Malayalam news

Kerala news in English

Advertisement