എഡിറ്റര്‍
എഡിറ്റര്‍
കോടതിയുടെ വിമര്‍ശനം ഏറ്റു: മഅ്ദനിയുടെ യാത്രാചിലവ് 1,18000 രൂപയാക്കി കുറച്ച് കര്‍ണാടക സര്‍ക്കാര്‍
എഡിറ്റര്‍
Friday 4th August 2017 12:50pm

ബംഗളുരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ സുരക്ഷാ ചിലവ് വെട്ടിച്ചുരുക്കി കര്‍ണാടക സര്‍ക്കാര്‍. 1,18000 ആക്കിയാണ് ചിലവു കുറച്ചത്. സുരക്ഷാ ചിലവായി വന്‍തുക ഈടാക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ നീക്കത്തെ സുപ്രീം കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ ചിലവു കുറച്ചിരിക്കുന്നത്.

സുപ്രീം കോടതി അനുവദിച്ച ജാമ്യത്തില്‍ കേരളത്തിലേക്കു പോകണമെങ്കില്‍ മഅ്ദനി സുരക്ഷാ ചിലവായി 15 ലക്ഷം ത്തോളം രൂപ മുന്‍കൂറായി കെട്ടിവെയ്ക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാറിന്റെ നിലപാട്.

ഇതിനെ ചോദ്യം ചെയ്ത് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞദിവസം കേസു പരിഗണിച്ച കോടതി സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനാണോ കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചോദിച്ചിരുന്നു.


Must Read: വിഘടനവാദിയോട് ‘ഭാരത് മാതാ കി ജയ്’ വിളിക്കാന്‍ അഭിഭാഷകന്‍ : ഇത് ടിവി സ്റ്റുഡിയോ അല്ലെന്ന് കോടതി


സുരക്ഷയ്ക്കായി ഇത്രയധികം രൂപ ഇടാക്കുന്നത് അനുവദിക്കാനാവില്ലെന്നു പറഞ്ഞ കോടതി ഒരു വ്യക്തിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഒരു പൊലീസുകാരന് ദിവസം എട്ടായിരത്തിലധികം രൂപ നല്‍കണമെന്ന് പറയുന്നത് എന്തുയുക്തിയുടെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചിരുന്നു.

സുരക്ഷയ്ക്കായി ടി.എ, ഡി.എ എന്നിവ മാത്രമേ ഈടാക്കാവൂവെന്നു നിര്‍ദേശിച്ച കോടതി പുതിയ ചിലവു കണക്ക് വെള്ളിയാഴ്ച സമര്‍പ്പിക്കാനും ഉത്തരവിട്ടിരുന്നു.

ഇതനുസരിച്ച് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചിലവ് 1,18000 ആക്കി കുറച്ചിരിക്കുന്നത്.

Advertisement