| Friday, 24th May 2013, 1:02 pm

മരണമൊഴി ആര്‍ക്കും രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: മരണമൊഴി ആര്‍ക്കും രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി. മരണമൊഴി രേഖപ്പെടുത്താന്‍ പോലീസ്, ഡോക്ടര്‍, മജിസ്‌ട്രേറ്റ് എന്നിവരുടെ സഹായം ലഭിച്ചില്ലെങ്കില്‍ ആര്‍ക്കും മരണമൊഴി രേഖപ്പെടുത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പൊതു സമൂഹത്തില്‍ അംഗമായ മാനസികാരോഗ്യമുള്ളവരാകണം മൊഴി രേഖപ്പെടുത്തുന്നതെന്നും കോടതി നിര്‍ദ്ദേശിച്ചു. []

മരണമടുത്തിരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ മനസിലാക്കി ഒരു സാധാരണ പൗരന്‍ എങ്ങനെ മരണമൊഴി രേഖപ്പെടുത്തുമെ ന്നതുള്‍പ്പെടെ നിരവധി ചോദ്യങ്ങളാണ് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉയരുന്നത്.

ഒരു സ്ത്രീധനപീഡനത്തില്‍ കുറ്റാരോപിതനെ ഹൈക്കോടതി വെറുതെ വിട്ട കേസ് മടക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

പോലീസോ മജിസ്‌ട്രേറ്റോ ഡോക്ടര്‍മാരോ അടുത്തില്ലാതെ മരണമടയുന്ന നിരവധി സംഭവങ്ങളില്‍ മരണമൊഴി രേഖപ്പെടുത്താന്‍ കഴിയാതെ പോകാറുണ്ട്. ഈ സാഹചര്യത്തിലാണ് മരണമൊഴി ആര്‍ക്കും രേഖപ്പെടുത്താമെന്ന വിധിയുമായി സുപ്രീം കോടതി തന്നെ എത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more