എഡിറ്റര്‍
എഡിറ്റര്‍
പ്ലസ് വണ്‍ പ്രവേശനം: സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ എഴുതിയവര്‍ക്ക് മാത്രം
എഡിറ്റര്‍
Tuesday 11th June 2013 7:37pm

plus-two-students

ന്യൂദല്‍ഹി : സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ എഴുതിയവര്‍ക്ക് മാത്രം പ്ലസ് വണ്‍ സീറ്റില്‍ പ്രവേശനമെന്ന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം സുപ്രീംകോടതിയും ശരിവച്ചു.

ഇതുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ സ്‌ക്കൂള്‍ മാനേജുമെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു.

Ads By Google

സി.ബി.എസ്.ഇ സ്‌ക്കൂള്‍ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂള്‍തല പരീക്ഷ എഴുതിയവരെ പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കേണ്ട എന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയും അംഗീകരിച്ചിരുന്നു.

ഇങ്ങനെ പ്രവേശനം നടത്തിയാല്‍ അര്‍ഹതപ്പെട്ട പലര്‍ക്കും പ്രവേശനം ലഭിക്കില്ല എന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ മാനേജ്‌മെന്റുകളുടെ ആവശ്യം തള്ളിയ സുപ്രീം കോടതി പ്ലസ് പ്രവേശനം സംബന്ധിച്ച സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു.

Advertisement