എഡിറ്റര്‍
എഡിറ്റര്‍
സ്വപ്‌ന തുല്യ അരങ്ങേറ്റവുമായി ‘അഫ്ഘാന്‍ വണ്ടര്‍ ബോയ്’ റാഷിദ് ഖാന്‍; ആദ്യ വിജയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്
എഡിറ്റര്‍
Wednesday 5th April 2017 11:46pm

ഹൈദരാബാദ്: വീറും വാശിയും അവസാന നിമിഷം വരെ നിറഞ്ഞു നിന്ന ഐ.പി.എല്‍ പത്താം പതിപ്പിന്റെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 207 റണ്‍സിന്റെ വെല്ലുവിളി മറികടക്കാന്‍ കോഹ്‌ലിയും എബി ഡി വില്ല്യേഴ്‌സുമില്ലാതെ ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതാണ് റോയല്‍ ചലഞ്ചേഴ്‌സിന് വിനയായത്. പതിവു വിപരീതമായി ബാറ്റു കൊണ്ടും പന്തു കൊണ്ടും ഹൈദരാബാദ് ഇന്ന് മികവു പുലര്‍ത്തിയെന്നതും അവരുടെ വിജയത്തെ അനായാസമാക്കി. റോയല്‍ ചലഞ്ചേഴ്‌സ് ഇന്നിംഗ്‌സ് 179 ല്‍ അവസാനിക്കുകയായിരുന്നു.

അഫ്ഗാന്‍ വണ്ടര്‍ ബോയ് റാഷിദ് ഖാന്റെ പ്രകടനമായിരുന്നു ഹൈദരാബാദിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത്. ആദ്യം തന്നെ കത്തി തുടങ്ങിയിരുന്ന വെടിക്കെട്ടു വീരന്‍ ക്രിസ് ഗെയ്‌ലിനെ പുറത്താക്കി കൊണ്ടായിരുന്നു റാഷിദ് ടീമിന് നിര്‍ണ്ണായക ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടു പിന്നാലെ പിന്നാലെ വന്ന ട്രാവിസ് ഹീഡ് നിലയുറപ്പിക്കാന്‍ തുടങ്ങിയതോടെ ഹീഡിനെ പുറത്താക്കി റാഷിദ് വീണ്ടും ഹൈദരാബാദിനെ രക്ഷിക്കുകയായിരുന്നു. പ്രായം തളര്‍ത്താത്ത വീര്യവുമായി ആശിഷ് നെഹ്‌റയും ആര്‍.സി.ബി ഇന്നിംഗ്‌സിന് കൂച്ചു വിലങ്ങിട്ടു.

നേരത്തെ യുവരാജ് സിംഗിന്റേയും സംഘത്തിന്റേയും നേതൃത്വത്തില്‍ നടന്ന വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 27 പന്തില്‍ നിന്നും 62 റണ്‍സെടുത്ത യുവി ഐ.പി.എല്ലിലെ തന്റെ വേഗതയേറിയ അര്‍ധ സെഞ്ച്വറിയും ഇന്നു സ്വന്തമാക്കി.


Also Read: ‘ജിഷ്ണുവിനും കുടുംബത്തോടുമൊപ്പം തന്നെയാണ് ഞങ്ങള്‍’; ജിഷ്ണുവിന്റെ അമ്മയ്ക്ക് ഐക്യദാര്‍ഢ്യവുമായി വി.പി സാനു


മോയിസെസ് ഹെന്റിക്വിസെസും (52 ) യുവിയ്ക്ക് മികച്ച പിന്തുണ നല്‍കി. ആദ്യ മത്സരത്തില്‍ തന്നെ ശിഖര്‍ ധവാന്‍ ഫോമിലേക്കുയര്‍ന്നതും ടീമിന് ആശ്വാസമായി. ധവാന്‍ 40 റണ്‍സെടുത്താണ് പുറത്തായത്. അവസാന ഓവറുകളില്‍ ആര്‍.സി.ബി നായകന്‍ ഷെയ്ന്‍ വാട്‌സണെ ഹെന്‍ റിക്വസസ് തെരഞ്ഞു പിടിച്ച് അടിക്കുകയായിരുന്നു.

Advertisement