എഡിറ്റര്‍
എഡിറ്റര്‍
താടിയും മീശയും അലസമായ കോതിയിട്ട മുടിയുമായി സണ്ണി ലിയോണ്‍; സണ്ണി ചേച്ചിയോ സണ്ണി ചേട്ടനോ ഇതെന്ന് ആരാധകര്‍
എഡിറ്റര്‍
Monday 13th November 2017 12:08pm

ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരുടെ ഹരമായി മാറിയ സണ്ണി ലിയോണ്‍ ഇത്തവണ കിടിലനൊരു മേക്കോവറിലൂടെയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അര്‍ബാസ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ‘തേരെ ഇന്ദസാറി’ന് വേണ്ടി പുരുഷ വേഷത്തിലാണ് സണ്ണി എത്തുന്നത്.. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി എത്തുന്നത്.

താടിയും മീശയും അലസമായ കോതിയിട്ട മുടിയുമുള്ള സണ്ണി ലിയോണിനെ കണ്ടാല്‍ ഒരു യുവാവ് തന്നെയെന്നേ ആരാധകര്‍ പോലും പറയുകയുള്ളൂ. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ തോമസ് മൗക്കയാണ് സണ്ണിയുടെ ഈ കിടിലന്‍ മേക്കോവറിന് പിന്നില്‍.

സണ്ണി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. തേരെ ഇന്ദസാറിലെ ബാര്‍ബി ഗേള്‍ ഗാനത്തിനായി ഞാന്‍ പുരുഷനായി മാറിയത് ഇങ്ങനെ….ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല…പക്ഷേ, എന്റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പോലിരിക്കുന്നു. അതാണ് ഏറ്റവും രസം. അത് വിചിത്രമായിരിക്കുന്നവെന്നും പുരുഷവേഷത്തിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചു.


Also Read: ‘ഇൗ കൊമ്പന്മാര്‍ വെറെ ലെവല്‍ പുലികളാണ്; കപ്പ് ബ്ലാസ്റ്റേഴ്‌സിലേക്ക് പോരും’; ഹ്യൂമേട്ടനേയും സംഘത്തേയും പുകഴ്ത്തി ഡച്ച് ഇതിഹാസ താരം, വീഡിയോ


തന്റെ കിടിലന്‍ ലുക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച മൗക്കയെ അഭിനന്ദിക്കാനും സണ്ണി മറന്നില്ല. അപാരമായ കഴിവുള്ള എന്റെ കിറുക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് മൗക , നീ വളരെ സമര്‍ഥനാണ്, ലവ് യു എന്നാണ് മേക്കോവര്‍ വീഡിയോ പങ്കു വെച്ചുകൊണ്ട് സണ്ണി ട്വീറ്റ് ചെയ്തത്.

രാജീവ് വാലിയ സംവിധാനം ചെയ്യുന്ന തേരെ ഇന്തസാര്‍ നവംബര്‍ 24 നാണ് തിയേറ്ററുകളിലെത്തുന്നത്. അമാല്‍ മെഹ്ത ബിജല്‍ മെഹ്ത എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement