മുന്നൊരുക്കങ്ങളില്ലാതെ ഡപ്പാംകൂത്ത് നമ്പറുമായി സണ്ണി ലിയോണി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Bollywood
മുന്നൊരുക്കങ്ങളില്ലാതെ ഡപ്പാംകൂത്ത് നമ്പറുമായി സണ്ണി ലിയോണി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd June 2018, 11:24 am
ആരാധകരെ അഭിനയം കൊണ്ടും ചുവടുകള്‍ കൊണ്ടും ത്രസിപ്പിക്കുന്ന താരമാണ് ബോളിവുഡിന്റെ സ്വന്തം സണ്ണി ലിയോണി. സണ്ണിയുടെ ചിത്രങ്ങള്‍ക്കും നിലപാടുകള്‍ക്കും എന്നും ആരാധകര്‍ക്കിടയില്‍ സ്വീകാര്യതയേറേയാണ്.

ഇപ്പോഴിതാ തന്റെ പുതിയ വീഡിയോ പോസ്റ്റ് ചെയ്ത് സണ്ണി ലിയോണി വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അജയ് ദേവഗണ്‍ അഭിനയിച്ച ഒരു പരസ്യ ചിത്രത്തിന്റെ ജിംഗിളിനനുസരിച്ച് ഡപ്പാംകൂത്ത് നൃത്തച്ചുവടുകളുമായാണ് സണ്ണി ഇത്തവണ എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ സാധാരണ വേഷത്തിലാണ് സണ്ണി ഡാന്‍സ് ചെയ്യുന്നത് എന്നാണ് വീഡിയോയുടെ പ്രത്യേകത.


ALSO READ: കെവിന്‍ വധം: നീനുവിന്റെ അമ്മയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍


അതുകൊണ്ടു തന്നെ വീഡിയോ രണ്ടും കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

അജയ് ദേവഗണ്‍ അഭിനയിച്ച പരസ്യ ചിത്രം സംവിധാനം ചെയ്തത് നിഷികാന്ത് കാമത്ത് ആയിരുന്നു. വമ്പന്‍ ഹിറ്റായിരുന്നു അജയ്‌യുടെ നൃത്തച്ചുവടുകള്‍. അതേ നിലയില്‍ തന്നെ പ്രേക്ഷകര്‍ സണ്ണിയുടെ ഡപ്പാം കൂത്ത് സ്റ്റൈലും  ഏറ്റെടുത്തുകഴിഞ്ഞു.

അതേസമയം തന്റെ ജീവിതകഥ പറയുന്ന കരണ്‍ജിത്ത് കൗര്‍ എന്ന വെബ് സീരിസിന്റെ തിരക്കിലാണ് താരമിപ്പോള്‍. അമേരിക്കന്‍ പോണ്‍ ചലച്ചിത്രരംഗത്ത് തുടങ്ങിയ സണ്ണിയുടെ ജീവിതമാണ് വെബ് സീരിസിന് പശ്ചാത്തലമാകുന്നത്.