തെലങ്കാനയില്‍ സി.പി.ഐ.എം നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു
Covid19
തെലങ്കാനയില്‍ സി.പി.ഐ.എം നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 4th August 2020, 11:18 am

ന്യൂദല്‍ഹി: തെലങ്കാനയിലെ സി.പി.ഐ.എം നേതാവും മുന്‍ എംഎല്‍എയുമായ സുന്നം രാജ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 68 വയസ്സായിരുന്നു അദ്ദേഹത്തിന്.

ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മൂന്ന് തവണ വിജയിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രംപചോദവരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും ഒരു എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കാബിനറ്റ് മന്ത്രി കൂടിയായ കമല്‍ റാണി വരുണ്‍ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഗൂര്‍ഗോണിലുള്ള മേഡാന്റ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.

ആരോഗ്യനില തൃപ്തികരമാമെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലായിരുന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു.

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ട്വിറ്റര്‍ അക്കൗണ്ടിലൂടെ യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷത്തിലേക്ക് മാറണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ