എഡിറ്റര്‍
എഡിറ്റര്‍
ദിലീപ് പറഞ്ഞതുപ്രകാരം നാദിര്‍ഷ തനിക്ക് പണം നല്‍കി; വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി
എഡിറ്റര്‍
Tuesday 12th September 2017 11:26am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി സുനില്‍കുമാര്‍. നാദിര്‍ഷ തനിക്ക് പണം തന്നിട്ടുണ്ടെന്നായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍.

തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി നാദിര്‍ഷ തനിക്ക് മുപ്പതിനായിരം രൂപ നല്‍കിയെന്നും ദിലീപ് പറഞ്ഞിട്ടാണ് നാദിര്‍ഷ പണം തന്നതെന്നുമാണ് സുനില്‍കുമാറിന്റെ മൊഴിയില്‍ പറയുന്നു.

അതേസമയം സുനില്‍കുമാറിന് പണംനല്‍കിയെന്ന് പറയാന്‍ പൊലീസ് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ഇക്കാര്യം നാളെ കോടതിയില്‍ ഉന്നയിക്കുമെന്നും നാദര്‍ഷയുടെ അഭിഭാഷകന്‍ പറഞ്ഞു.


Dont Miss കാവ്യാമാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചനിലയില്‍; രജിസ്റ്റര്‍ മനഃപൂര്‍വം നശിപ്പിച്ചതാണോ എന്ന അന്വേഷണവുമായി പൊലീസ്


നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനായി തയ്യാറെടുക്കുന്നതിന്റെ മുന്നോടിയായാണ് സുനില്‍കുമാറിന്റെ വെളിപ്പെടുത്തല്‍. പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് പിന്നാലെ നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നാദിര്‍ഷയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

അതേസമയം രണ്ടുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് നാളെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ദിലീപിന്റെ ജാമ്യം തടയേണ്ട കാര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

എന്നാല്‍ ദിലീപ് ജയിലില്‍ അടക്കപ്പെട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിന് മുന്‍പായി കുറ്റപത്രം സമര്‍പ്പിച്ച് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനുളള നീക്കത്തിലാണ് പൊലീസ്. നേരത്തെ രണ്ടുതവണ ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Advertisement