എഡിറ്റര്‍
എഡിറ്റര്‍
‘ഹാന്‍ഡ് ബ്രേക്കിട്ട് കാറു പോലെയാണ് അവന്‍’; മോശം ഫീല്‍ഡിംഗിന് പൂജാരയ്ക്കും അശ്വിനുമെതിരെ തിരിഞ്ഞ് സുനില്‍ ഗവാസ്‌കര്‍
എഡിറ്റര്‍
Thursday 7th December 2017 11:49am

ന്യൂദല്‍ഹി: നായകന്‍ വിരാടിന്റെ കീഴില്‍ സ്വപ്‌ന തുല്യമായ കുതിപ്പാണ് ടീം ഇന്ത്യ നടത്തുന്നത്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്‍ി-20യിലുമെല്ലാം കോഹ് ലിപ്പട മുന്നേറുകയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് പാളിച്ചകള്‍ കഴിഞ്ഞ ടെസ്റ്റിലടക്കം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. ഇതിഹാസ താരം സുനില്‍ ഗവാസ്‌കറടക്കം അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ താരങ്ങളായ ആര്‍.അശ്വിന്റേയും ചേതേശ്വര്‍ പൂജാരയുടേയും ഫീല്‍ഡിംഗിനെതിരെയാണ് ഗവാസ്‌കര്‍ ആഞ്ഞടിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസത്തെ പ്രകടനമാണ് ഗവാസ്‌കറെ ചൊടിപ്പിച്ചിരിക്കുന്നത്. സ്ലിപ്പിലെ ഫീല്‍ഡിംഗ് ടെസ്റ്റില്‍ വളരെ പ്രധാനമാണെന്നിരിക്കെ ഇരുവരും വരുത്തിയ പിഴവുകള്‍ വളരെ വലുതാണെന്നാണ് സണ്ണി പറയുന്നത്.


Also Read: വിരാടിനെ കുറിച്ച് ഒറ്റവാക്കില്‍ പറയാമോ എന്ന് ആരാധകന്‍; കയ്യടി വാങ്ങി സാനിയ മിര്‍സയുടെ മറുപടി; ഒപ്പം ഷോയ്ബിനേക്കാള്‍ പ്രിയപ്പെട്ടവനാരെന്നും സാനിയ


‘ ഹാന്‍ഡ് ബ്രേക്കിട്ട് കാറു പോലെയാണ് അവന്‍’. എന്നായിരുന്നു പൂജാരയുടെ ഫീല്‍ഡിംഗിനെ കുറിച്ചു ഗവാസ്‌ക്ര്‍ പറഞ്ഞത്. പന്തിന് പിന്നാലെ ബൗണ്ടറി വരെ ഓടിയ പൂജാരയുടെ മോശം പ്രകടനത്തെയായിരുന്നു ഗവാസ്‌കര്‍ വിമര്‍ശിച്ചത്. പൂജാരയ്ക്ക് പിന്നാലെ ഇന്ത്യയുടെ സ്പിന്‍ കുന്തമുന ആര്‍.അശ്വിനും ഗവാസ്‌കറുടെ വിമര്‍ശനത്തിന് ഇരയായി.

ആഗ്രഹവും ലക്ഷ്യവുമുണ്ട്. പക്ഷെ ഒന്നും നടക്കുന്നില്ലെന്നായിരുന്നു ഇതിഹാസ താരത്തിന്റെ വിമര്‍ശനം. ഇന്ത്യ-ശ്രീലങ്ക മത്സരത്തിന്റെ കമന്ററി പറയാന്‍ ഗവാസ്‌കറുമുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം തന്റെ അതൃപ്തി വ്യക്തമാക്കിയത്.

Advertisement