ഇന്ത്യയിലെ മികച്ച പുരുഷ താരമായി സുനില്‍ ചേത്രി; ആശാലതാ ദേവി വനിതാ താരം, സഹല്‍ അബ്ദുസമദ് യുവതാരം
Indian Footabll
ഇന്ത്യയിലെ മികച്ച പുരുഷ താരമായി സുനില്‍ ചേത്രി; ആശാലതാ ദേവി വനിതാ താരം, സഹല്‍ അബ്ദുസമദ് യുവതാരം
ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2019, 10:41 am

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ മികച്ച പുരുഷ താരമായി സുനില്‍ ചേത്രി. ആശാലത ദേവിയാണ് മികച്ച വനിതാ താരം. കഴിഞ്ഞ സീസണിലെ പ്രകടനത്തെ പരിശോധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മികച്ച യുവതാരത്തിനുള്ള എമര്‍ജിംഗ് പ്ലയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കഴിഞ്ഞ സീസണില്‍ നടത്തിയ പ്രകടനമാണ് സഹലിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഐ.എസ്.എല്ലിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരം സഹലിന് ലഭിച്ചിരുന്നു. ഇന്ത്യന്‍ അണ്ടര്‍-23 ടീമിലും സീനിയര്‍ ടീമിലും സഹല്‍ ഈ സീസണില്‍ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ഇന്ത്യക്കും ബെഗളൂരു എഫ്.സിക്കും വേണ്ടി സുനില്‍ ചേത്രി നടത്തിയ പ്രകടനമാണ് മികച്ച താരമായി തെരഞ്ഞെടുക്കാനുള്ള കാരണം.
വനിതാ യുവതാരം ഡാംഗ്മി ഗ്രേസ് ആണ്.
ഗ്രാസ്റൂട്ട് ലെവലില്‍ ഫുട്ബോള്‍ വളര്‍ത്തുന്നതിനുള്ള പുരസ്‌കാരം ജമ്മു കശ്മീരിനാണ്.