എഡിറ്റര്‍
എഡിറ്റര്‍
‘ദിലീപേട്ടാ കുടുങ്ങി’; ദിലീപിന് സുനി അയച്ച ശബ്ദ സന്ദേശം പുറത്ത്
എഡിറ്റര്‍
Tuesday 29th August 2017 11:17am

 

ആലുവ: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലാപ്പോള്‍ കുറ്റാരോപിതന്‍ സുനി ദിലീപിന് ശബ്ദ സന്ദേശം അയച്ചതായി റിപ്പോര്‍ട്ട്. പൊലീസ് കസ്റ്റഡിയിലിരിക്കെ സുനി ദിലീപിനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.


Also read ദിലീപിന് ജാമ്യമില്ല


പൊലീസിന്റെ സഹായത്തോടെയാണ് സുനി ദിലീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത്. ആലുവാ പൊലീസ് ക്ലബ്ബില്‍ സുനിയെ എത്തിച്ചപ്പോഴായിരുന്നു സംഭവം. പൊലീസ് ക്ലബ്ബില്‍ കാവലിലുണ്ടായിരുന്ന പൊലീസുകാരന്റെ സഹായത്തോടെയായിരുന്നു ഇതെന്ന് പൊലീസുകാരന്‍ തന്നെയാണ് അന്വേഷണ ഉദ്യഗസ്ഥരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

കാവ്യയെ ബന്ധപ്പെടാനും സുനി ശ്രമിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാരനും പിന്നീട് ദിലീപിനെയും കാവ്യയെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹായം ചെയ്ത പൊലീസുകാരനും കേസില്‍ പ്രതിയാകാനാണ് സാധ്യത.


Dont miss: ‘അന്നും ഇന്നും ഞാന്‍ അയാളെ ഭയന്നിട്ടില്ല’ ഗുര്‍മീതിനെതിരെ പരാതി നല്‍കിയ യുവതി പറയുന്നു


സുനി ദിലീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് പൊലീസുകാരന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട. കോടതി ഇന്നു ജാമ്യം നിഷേധിക്കാന്‍ കാരണമായ പ്രധാന തെളിവെന്നാണ് വിലയിരുത്തപ്പെടുന്നത്. തനിക്ക് തെറ്റുപറ്റിയെന്ന രീതിയില്‍ പൊലീസുകാരന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ മാപ്പപേക്ഷ നല്‍കിയിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്നു ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. ആലുവ സബ്ജയിലില്‍ 50 ദിവസമായി ദിലീപ് റിമാന്‍ഡിലാണ്.

Advertisement