എഡിറ്റര്‍
എഡിറ്റര്‍
സണ്‍ ഗ്ലാസ് ഗ്ലാമര്‍
എഡിറ്റര്‍
Monday 29th October 2012 1:45pm

പൊതുവെ കണ്ണിന് സംരക്ഷണമേകാനായിരുന്നു സണ്‍ ഗ്ലാസുകള്‍ മുന്‍കാലങ്ങൡ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഒരാളുടെ സ്‌റ്റൈല്‍ തീരുമാനിക്കുന്നത് സണ്‍ ഗ്ലാസുകളാണെന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍. സണ്‍ ഗ്ലാസുകള്‍ വാങ്ങിക്കൂട്ടുന്നവരില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത് പെണ്‍കുട്ടികളാണ് താനും.

Ads By Google

ട്രെന്‍ഡി ലുക്ക് തരുന്ന കണ്ണടകള്‍ മുതല്‍ ഫണ്ണി ലുക്ക് തരുന്ന കണ്ണടകള്‍ വരെ ഇന്ന് വിപണിയില്‍ സുലഭമാണ്. വലിപ്പമേറിയ സണ്‍ ഗ്ലാസുകളാണ് ഈ സീസണിലെ ട്രെന്‍ഡ്. ഗ്ലാസിന് വലിപ്പം കൂടുന്നതിനനുസരിച്ച് ഭംഗിയും കൂടും എന്ന ചിന്താഗതിക്കാരാണ് ഇന്നുള്ളവരില്‍ ഏറെയും.

എന്നാല്‍ വലിപ്പമേറിയ ഗ്ലാസുകള്‍ കണ്ണിനും നല്ലതാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം കരുവാളിക്കാതെ സംരക്ഷിക്കാന്‍ സണ്‍ ഗ്ലാസുകള്‍ വഹിക്കുന്ന പങ്ക് വലുതുതന്നെയാണ്.

ബ്രാന്‍ഡഡ് സണ്‍ ഗ്ലാസുകളോടാണ് സ്ത്രീകള്‍ക്ക് പൊതുവെ പ്രിയം കൂടുതല്‍. റൗണ്ടഡ് ഗ്ലാസുകള്‍ക്കും ഇപ്പോള്‍ ആരാധകരേറെയാണ്. മുന്‍പ് സണ്‍ ഗ്ലാസുകളുടെ ഫ്രെയിം കറുപ്പ്, ഗോള്‍ഡണ്‍, സ്റ്റീല്‍,ബ്രൗണ്‍ നിറങ്ങളില്‍ മാത്രമായിരുന്നു വന്നിരുന്നെങ്കില്‍ ഇന്ന് ഇറങ്ങുന്നതെല്ലാം കളര്‍ഫുള്‍ ഫ്രെയിമുകളാണ്.

വസ്ത്രത്തിന് യോജിക്കുന്ന നിറങ്ങളിലുള്ള ഗ്ലാസും ഫ്രെയിമും തിരഞ്ഞെടുക്കാമെന്നതാണ് ഇതിന്റെ ഗുണം. വയലറ്റ്,പച്ച,ചുവപ്പ്,പിങ്ക്, മഞ്ഞ,നീല,വെള്ള, തുടങ്ങിയ നിറങ്ങളിലെല്ലാം ഫ്രെയിമുകള്‍ വരുന്നുണ്ട്. കണ്ണിന് സുഖപ്രദമാകുന്നതും അതേസമയം മുഖത്തിന് ഭംഗി തോന്നുന്നതുമായ സണ്‍ ഗ്ലാസുകളാണ് തിരഞ്ഞെടുക്കേണ്ടത്.

Advertisement