കത്തുന്ന വേനലില്‍ ഒരു ഹംപി യാത്ര
Travel Diary
കത്തുന്ന വേനലില്‍ ഒരു ഹംപി യാത്ര
ന്യൂസ് ഡെസ്‌ക്
Sunday, 5th May 2019, 10:31 pm
ബംഗളുരുവില്‍ നിന്ന് ബസിലെത്താം ഇവിടെ. കുറച്ചധികം നടന്നുതന്നെ കാണണം ഈ ഭൂപ്രദേശം. മുന്തിരിത്തോട്ടങ്ങളും കരിമ്പിന്‍ പാടങ്ങളുമൊക്കെ കാണാം.ഹംപിയിലും അനേഗുണ്ടിയിലും കോട്ടകള്‍,ക്ഷേത്രങ്ങള്‍,മണ്ഡപങ്ങള്‍,പ്രതിഷ്ഠകള്‍ തുടങ്ങി നിരവധി കാര്യങ്ങളുണ്ട് കാണാന്‍

 

വേനലില്‍ മനസും ശരീരവും ഒന്നു കൂളാക്കാന്‍ എങ്ങോട്ടെങ്കിലും ഒന്നിറങ്ങിയാലോ എന്നാണോ ചിന്ത. എങ്കില്‍ ഇത്തവണ ഉത്തര കര്‍ണാകടത്തിലേക്ക് വച്ചുപിടിക്കാം. തുംഗഭദ്രയുടെ തെക്കേതീരത്ത് ധാരാളം കാഴ്ചകള്‍ കണ്ടും കറങ്ങിയും ഒരു നാലു ദിവസമെങ്കിലും ചിലവഴിക്കാം. വിജയനഗര സാമ്രാജ്യത്തിന്റെതടക്കം 1600 ചരിത്രശേഷിപ്പുകള്‍ ഉള്ള സ്ഥലമാണ് ഹംപി.
ബംഗളുരുവില്‍ നിന്ന് ബസിലെത്താം ഇവിടെ. കുറച്ചധികം നടന്നുതന്നെ കാണണം ഈ ഭൂപ്രദേശം. മുന്തിരിത്തോട്ടങ്ങളും കരിമ്പിന്‍ പാടങ്ങളുമൊക്കെ കാണാം.ഹംപിയിലും അനേഗുണ്ടിയിലും കോട്ടകള്‍,ക്ഷേത്രങ്ങള്‍,മണ്ഡപങ്ങള്‍,പ്രതിഷ്ഠകള്‍ തുടങ്ങി നിരവധി കാര്യങ്ങളുണ്ട് കാണാന്‍.ഇവിടുത്തെ സ്മാരകങ്ങളെ പവിത്ര കേന്ദ്രങ്ങള്‍ എന്നും രാജകീയ കേന്ദ്രങ്ങളെന്നും രണ്ടായി തന്നെ തിരിക്കാം.

വിരൂപാക്ഷേത്രം
ഹംപിയിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് വിരൂപാക്ഷക്ഷേത്രം. ഇത് തുംഗഭദ്രാ നദിക്കരയിലാണു സ്ഥിതി ചെയ്യുന്നത്. ഹംപിയിലെ ഏറ്റവും പഴയ ഒരു ക്ഷേത്രമാണിത്. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം ഏഴാം നൂറ്റാണ്ടിലേതാണെന്നു കരുതുന്നു. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ.

 

 

ലോട്ടസ് മഹല്‍

രാജ്ഞിയുടെ അന്തഃപുരം സ്ഥിതിചെയ്യുന്ന കോട്ടയ്ക്കകത്ത്, ജല്‍മഹലിന്റെ കിഴക്കുവശത്താണ് പ്രസിദ്ധമായ ലോട്ടസ് മഹല്‍. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ലോട്ടസ് മഹലിന്റെ ഭിത്തികള്‍ തേച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള ഈ മന്ദിരത്തിനു മുകളിലേക്ക് കയറാനുള്ള വഴി ഒരു വശത്തുണ്ട്. വാസ്തുവിദ്യയുടെ ഒരു വിസ്മയം തന്നെയാണു ലോട്ടസ് മഹല്‍.

ആനപ്പന്തി
രജ്ഞിയുടെ കൊട്ടാരവളപ്പിനു പുറത്ത് കിഴക്കുഭാഗത്തായി കുതിരലായവും ആനപ്പന്തിയും ആനക്കാര്‍ക്കു താമസിക്കാനുള്ള പാര്‍പ്പിടവും കാണാവുന്നതാണ്, അറബിക് പേര്‍ഷ്യന്‍ ഇന്ത്യന്‍ സംസ്‌ക്കാരങ്ങളുടെ ഒരു സമന്വയമാണ് ആ ആനപ്പന്തി