എഡിറ്റര്‍
എഡിറ്റര്‍
എന്‍.എസ്.എസ് എന്ത് പറയണമെന്ന് വയലാര്‍ രവി തീരുമാനിക്കേണ്ട: സുകുമാരന്‍ നായര്‍
എഡിറ്റര്‍
Tuesday 4th June 2013 12:49pm

G Sukumaran Nair

കോട്ടയം: എന്‍.എസ്.എസ് എന്ത് പറയണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി തീരുമാനിക്കേണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

എന്‍.എസ്.എസിനെതിരെ വയലാര്‍ രവി പറഞ്ഞ കാര്യങ്ങള്‍ പുച്ഛത്തോടെ തളളിക്കളയുകയാണ്. വയലാര്‍ രവി എന്‍.എസ്.എസിന് അനുകൂലമായി ഇന്നുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

Ads By Google

എന്‍.എസ്.എസിനെ കുറ്റം പറഞ്ഞിട്ടുള്ള ചരിത്രമേ വയലാര്‍ രവിക്കുള്ളൂ. ദല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രവി എന്‍.എസ്. എസിനെതിരേ രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.

ചിലരുടെ പ്രസ്താവന കേട്ടാല്‍ സമുദായ നേതാക്കള്‍ എന്തുപറയണം എന്നു തീരുമാനിക്കുന്നത് രാഷ്ട്രീയ നേതാക്കളാണെന്നു തോന്നിപ്പോകും.

കോണ്‍ഗ്രസിനകത്തു തന്നെ ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. വയലാര്‍ രവി പറയുന്ന കാര്യമല്ല പി.ജെ.കുര്യന്‍ പറയുന്നത്. എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി ഐക്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ രണ്ട് സംഘടനകള്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകാം എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Advertisement