എഡിറ്റര്‍
എഡിറ്റര്‍
പിള്ള-ഗണേഷ് വിഷയം കോണ്‍ഗ്രസ് നേതൃത്വം വെടക്കാക്കി തനിക്കാക്കി: സുകുമാരന്‍ നായര്‍
എഡിറ്റര്‍
Friday 21st June 2013 12:52pm

G Sukumaran Nair

ചങ്ങാനാശ്ശേരി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.

കെ.പി.സി.സി പ്രസിഡന്റിനെ ഭരണനേതൃത്വത്തിലെടുക്കുന്നതില്‍ മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

Ads By Google

യു.ഡി.എഫിന്റെ പ്രതിസന്ധിക്ക്് കാരണം ഇതാണ്. ഇത് തുറന്ന് പറയാന്‍ ശ്രമിച്ചപ്പോള്‍ അപമാനിക്കാന്‍ ശ്രമിച്ചു.

മുന്‍ധാരണ പ്രകാരം അധികാരത്തി ലേറിയവര്‍ എന്‍.എസ്.എസ്സിനെ അപമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ഒരുപോലെ പ്രവര്‍ത്തിച്ചുവെന്നും എന്‍.എസ്.എസ് ആരോപിച്ചു.

ഭൂരിപക്ഷത്തിന്റെ ആള്‍ മന്ത്രിസഭയിലെത്തുന്നതിന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക്  തടസ്സമായി.  ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഉറപ്പ് സംസ്ഥാനനേതൃത്വം അട്ടിമറിച്ചു.

പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡും ഇടപെട്ടില്ല. വികസനവും കരുതലും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി മാത്രമാണെന്നും സുകുരമാന്‍ നായര്‍ കുറ്റപ്പെടുത്തി. എന്‍.എസ്.എസ്സ് ബജറ്റ് പ്രസംഗത്തിലാണ് സുകുമാരന്‍ നായരുടെ വിമര്‍ശനം.

ബാലകൃഷ്ണ പിള്ള-ഗണേശ് വിഷയം കോണ്‍ഗ്രസ് നേതൃത്വം വെടക്കാക്കി തനിക്കാക്കി. എന്‍.എസ്.എസ്സുമായി ധാരണയില്ലെന്ന് പറയുന്നത് രാഷ്ട്രീയ നാടകമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതിന് നേതൃത്വം നല്‍കുകയായിരുന്നു.

ചന്ദ്രികയിലെ വാര്‍ത്ത എന്‍.എസ്.എസ്സ് ജനറല്‍ സെക്രട്ടറിയെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കേരളത്തില്‍ ന്യൂനപക്ഷഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താന്‍ കാരണം മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷ ജനവിഭാഗത്തെ പാടേ മറന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എല്ലാം വാരിക്കോരി കൊടുക്കുകയാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

അതേസമയം തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഗോവിന്ദന്‍ നായര്‍ എന്‍.എസ്.എസ് പ്രതിനിധി സഭാംഗത്വം രാജിവെച്ചു.

സര്‍ക്കാര്‍ നല്‍കിയ സ്ഥാനങ്ങളില്‍ എന്‍.എസ്.എസ് ഭാരവാഹികള്‍ തുടരുന്ന പക്ഷം അവര്‍ സമുദായ സംഘടനയില്‍ നിന്ന് ഒഴിയണമെന്ന ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

Advertisement