പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരി അന്തരിച്ചു
kERALA NEWS
പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരി അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 3:21 pm

മാനന്തവാടി: ഗവേഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുധീഷ് കരിങ്ങാരി അന്തരിച്ചു.45 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രവര്‍ത്തകനായിരുന്നു.മാനന്തവാടിപഴശ്ശി ഗ്രന്ഥാലയത്തിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു.

തരുവണ കരിങ്ങാരി ആറുവൈത്തില്‍ പരേതനായ വേലായുധന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ അനുശ്രീ. മകന്‍: അഥ്വിക്. സഹോദരി സുബിത (അധ്യാപിക സഹകരണ കോളജ് മാനന്തവാടി).