എഡിറ്റര്‍
എഡിറ്റര്‍
സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കമാന്‍ഡ്; സോണിയ ചികിത്സ കഴിഞ്ഞെത്തുന്നതുവരെ കാത്തിരിക്കണമെന്നും നിര്‍ദേശം
എഡിറ്റര്‍
Thursday 16th March 2017 3:43pm

ന്യൂദല്‍ഹി: വി.എം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സുധീരന്റെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സോണിയാഗാന്ധിയാണെന്നും രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രം ഇടക്കാല സംവിധാനം വരുള്ളുവെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കി.

ചികിത്സയില്‍ കഴിയുന്ന സോണിയ എത്തി രാജി അംഗീകരിച്ച ശേഷം കെ.പി.സി.സിക്ക് താല്‍ക്കാലിക അധ്യക്ഷനെ നിയമിക്കുമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചത്.

കെ.പി.സി.സി അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം തുടരവേയാണ് സുധീരന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന ഹൈക്കമാന്‍ഡ് നിലപാട് വരുന്നത്.

വി.എം സുധീരന്‍ രാജിവെച്ച് ഒഴിഞ്ഞതോടെ എം.എം ഹസന് കെ.പി.സിസി അധ്യക്ഷന്റെ ചുമതല നല്‍കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു.

കെ.പി.സി.സി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ഹസന് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്നാണ് ഐ ഗ്രൂപ്പെടുത്ത നിലപാട്. ഇതോടെ കെ.പി.സി.സി അധ്യക്ഷസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുക്കുകയും ചെയ്തു.


Dont Miss അപരിഷ്‌കൃത മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്നതാണ് മുത്തലാഖ് സമ്പ്രദായം ; സോഷ്യല്‍മീഡിയയില്‍ പൊങ്കാല ഏറ്റുവാങ്ങി വീണ്ടും സുരേന്ദ്രന്‍


മലപ്പുറം ഉപതെരഞ്ഞെടുപ്പ് വരെ ഹസന് താല്‍ക്കാലിക ചുമതല നല്‍കണമെന്നാണ് എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യം. അതേസമയം താത്ക്കാലികമായി ഹസ്സന് ചുമതല നല്‍കുകയും അതിന് ശേഷം ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുമാണ് എ ഗ്രൂപ്പിന്റെ ശ്രമമെന്നുമാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.

അതുകൊണ്ട് തന്നെയാണ് അധ്യക്ഷന്റെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കണമെന്ന് അവര്‍ വ്യക്തമാക്കിയതും.

Advertisement