എഡിറ്റര്‍
എഡിറ്റര്‍
എ.പി അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്താന്‍ കെ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
എഡിറ്റര്‍
Tuesday 25th August 2015 3:46pm

govindhan-master-01

തൃശൂര്‍: എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയെ വധിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഗൂഢാലോചന നടത്തിയിരുന്നെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനായി തൃശൂരില്‍ നിന്നുളള ഗൂണ്ടാസംഘത്തെയാണ് ഇറക്കിയതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മധുര ജോഷിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തെയാണ് ഇതിനായി നിയോഗിച്ചതെന്നും 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയിലായിരുന്നു ഈ ശ്രമമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ തൃശൂര്‍ ഐ.ജി ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം വിട്ടു പോയതിന് പ്രതികാരം തീര്‍ത്തതാണെന്ന് വരുത്തിത്തീര്‍ത്ത് കുറ്റം സി.പി.ഐ.എമ്മിന്റെ തലയില്‍ കെട്ടിവെക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അന്ന് മധുര ജോഷിയെയും സംഘത്തെയും നാട്ടുകാര്‍ പിടികൂടിയതോടെ പദ്ധതി പൊളിയുകയായിരുന്നെന്നും പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ ഗുണ്ടാ സംഘം അറസ്റ്റിലായെന്ന വിവരമറിഞ്ഞ സുധാകരന്‍ അവരെ സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടു പോവുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement