എഡിറ്റര്‍
എഡിറ്റര്‍
ചില ഉദ്യോഗസ്ഥര്‍ ഭരണം മാറിയതിനിയും അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍
എഡിറ്റര്‍
Monday 28th August 2017 11:24pm

കൊടിയത്തൂര്‍: കേരളത്തിലെ ചില ഉദ്യോഗസ്ഥര്‍ ഭരണം മാറിയതറിഞ്ഞിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ ധാരാളം വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും മന്ത്രി ആരോപിച്ചു.

ഭരണം മാറിയെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും ഇവരുടെ നിലപാടുകള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണം അമിതഭാരം കയറ്റിപോകുന്ന ടിപ്പര്‍ ലോറികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Also Read: ഒരു വിദ്യാര്‍ത്ഥിക്ക് പോലും പഠിക്കാനുള്ള അവസരം നഷ്ടപ്പെടില്ല; ഫീസ് നിര്‍ണ്ണയിക്കാനുള്ള അധികാരം റഗുലേറ്ററി കമ്മിറ്റിയ്ക്കാണെന്നും മുഖ്യമന്ത്രി


തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ റോഡിലെ കയ്യേറ്റങ്ങളില്‍ ജാഗ്രത കാണിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുഴിനക്കിപ്പാറ പാലത്തിന്റെ ശിലാസ്ഥാപനകര്‍മ്മവും തോട്ടുമുക്കം റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement