മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്; അതിന് വേണ്ടി ശ്രമിക്കും; ആഗ്രഹം തുറന്നുപറഞ്ഞ് സുധാ കൊങ്കാര
Entertainment news
മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്; അതിന് വേണ്ടി ശ്രമിക്കും; ആഗ്രഹം തുറന്നുപറഞ്ഞ് സുധാ കൊങ്കാര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd January 2021, 6:00 pm

ചെന്നൈ: പ്രേക്ഷകരുടെ ഇഷ്ട സംവിധായകരില്‍ ഒരാളാണ് ഇപ്പോള്‍ സുധാ കൊങ്കാര. ഇരുധി സുട്രൂ, സൂരറായ് പോട്രൂ എന്നീ രണ്ട് ചിത്രങ്ങളിലൂടെ തന്നെ മികച്ച സംവിധായകരില്‍ ഒരാളാണ് സുധയെന്ന് തെളിയിച്ചു കഴിഞ്ഞതാണ്.

ഏറ്റവും ഒടുവില്‍ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി തയ്യാറാക്കിയ പാവകഥൈകള്‍ എന്ന ആന്തോളജിയിലെ തങ്കം എന്ന ചിത്രവും ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ തന്റെയാരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് സുധ.

മോഹന്‍ലാലിന്റെ കൂടെ ഒരു ചിത്രം ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നാണ് സുധ പറഞ്ഞത്. മാതൃഭുമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധയുടെ വെളിപ്പെടുത്തല്‍.

ഇപ്പോഴത്തെ താരങ്ങളില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഇഷ്ടതാരമാണെന്നും അതുപോലെ തന്നെ ഇഷ്ടമുള്ള താരമാണ് മോഹന്‍ലാല്‍ എന്നുമാണ് സുധ പറയുന്നത്.

താന്‍ മോഹന്‍ലാലിന്റെ ഒരു വലിയ ആരാധികയാണ്. ഇപ്പോഴത്തെ നടന്മാരില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് തന്റെ പ്രിയപ്പെട്ട നടന്‍ എന്നും സുധ പറഞ്ഞു. മമ്മൂട്ടിയും തന്റെ ഇഷ്ട്ട നടന്മാരില്‍ ഒരാള്‍ ആണെങ്കിലും മോഹന്‍ലാലിന്റെ അഭിനയത്തോടാണ് തനിക്ക് കൂടുതല്‍ താല്‍പ്പര്യം സുധ പറയുന്നു.

മോഹന്‍ലാലുമൊത്ത് ഒരു ചിത്രം ചെയ്യുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നെന്നും താന്‍ അതിനായി ശ്രമിക്കുമെന്നും സുധ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sudha Kongara Say about Actor Mohanlal and Dulquer Salmaan, It is a great desire to do a film with Mohanlal