എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Movie Day
‘സുഡാനി ഫ്രം നൈജീരിയ’; ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday 18th June 2018 11:24pm

എഡ്മണ്ടന്‍: 2018ലെ മികച്ച മലയാള സിനിമകളിലൊന്നായ ‘സുഡാനി ഫ്രം നൈജീരിയ’ കാനഡയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആല്‍ബെര്‍ട്ടയിലേക്ക് (ഐ.എഫ്.എഫ്.എ) ജൂലൈ 13-16 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ 9 ഭാഷകളില്‍ നിന്നായി 13ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ബോളിവുഡിന് പുറമെ നിരവധി പ്രാദേശിക ഭാഷാ ചിത്രങ്ങളും ഇത്തവണ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് സുഡാനി ഫ്രം നൈജീരിയ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നേരത്തെ കാന്‍സ് ഫിലിം മാര്‍ക്കറ്റിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ടൊറൊന്റൊ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച വില്ലേജ് റോക്ക്‌സ്റ്റാഴ്‌സ് (അസമീസ്), ‘മൈ സണ്‍ ഈസ് ഗേ’ (തമിഴ്), മോം (ഹിന്ദി), എന്നീ ചിത്രങ്ങളും ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

 

നിരവധി സംവിധായകരും നിര്‍മ്മാതാക്കളുമെല്ലാം പങ്കെടുക്കുന്ന മേളയിലെ ചിത്രങ്ങള്‍ ഗാര്‍ന്യൂ തിയ്യേറ്ററിലാണ് പ്രദര്‍ശിപ്പിക്കുക. കാനഡയിലെ എഡ്മന്റണ്‍ മൂവി ക്ലബ്ബാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

നിലവില്‍ മലയാള ചലച്ചിത്രമേഖലയുമായി സഹകരിച്ച് ഐ.എഫ്.എഫ്.എ സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ട്.

Advertisement