'ദ ഹിന്ദുവിനെ വിട്ടേക്കൂ, ഇല്ലെങ്കില്‍ രാഷ്ട്രീയ ദുരന്തമായിരിക്കും' മോദി സര്‍ക്കാറിന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിപ്പ്
Rafale Deal
'ദ ഹിന്ദുവിനെ വിട്ടേക്കൂ, ഇല്ലെങ്കില്‍ രാഷ്ട്രീയ ദുരന്തമായിരിക്കും' മോദി സര്‍ക്കാറിന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിപ്പ്
ന്യൂസ് ഡെസ്‌ക്
Thursday, 7th March 2019, 3:20 pm

 

ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പേരില്‍ ദ ഹിന്ദു പത്രത്തിനെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്താല്‍ അത് രാഷ്ട്രീയ ദുരന്തമായിരിക്കുമെന്ന് മോദി സര്‍ക്കാറിന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.

“തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍, ദ ഹിന്ദുവിനെ എന്നല്ല, ഏതെങ്കിലും ഒരു മാധ്യമത്തിനെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസ് ഫയല്‍ ചെയ്യുന്നത് രാഷ്ട്രീയ ദുരന്തമായിരിക്കും. ” എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷണം പോയെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു.

റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കിയവര്‍ ഔദ്യോഗിക രഹസ്യ നിയമപ്രകാരവും കോടതിയലക്ഷ്യ പ്രകാരവും കുറ്റവാളികളാണെന്നും വേണുഗോപാല്‍ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.