എഡിറ്റര്‍
എഡിറ്റര്‍
മാന്ദ്യത്തിന്റെ ഉത്തരവാദി ജെയ്റ്റ്‌ലിയാണ്; ധനകാര്യ മന്ത്രിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി
എഡിറ്റര്‍
Thursday 28th September 2017 6:52pm


ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെച്ചൊല്ലി ബി.ജെ.പി നേതൃത്വം രണ്ടുതട്ടിലായതിന് പിന്നാലെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി. സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നതിന്റെ ഉത്തരവാദി ജെയ്റ്റ്‌ലിയാണെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.


Also Read: അത്താഴത്തില്‍ ഉറക്ക ഗുളിക കലക്കി സര്‍ക്കാര്‍ അനാഥാലയത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു


ന്യൂദല്‍ഹിയില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേയാണ് ബി.ജെ.പി നേതാവ് മന്ത്രിക്കെതിരെ രംഗത്തെത്തിയത്. അതേസമയം മോദി സഭയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ലേഖനം എഴുതിയ മുന്‍ ധനകാര്യമന്ത്രികൂടിയായ യശ്വന്ത് സിന്‍ഹക്കെതിരെയും സ്വാമി വിമര്‍ശനം ഉന്നയിച്ചു.

കോണ്‍ഗ്രസിനെ പിന്തുണക്കുന്ന നിലപാടാണ് സിന്‍ഹയുടേതെന്നായിരുന്നു സ്വാമിയുടെ പ്രതികരണം. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സംസാരിച്ച സ്വാമി മോദി സര്‍ക്കാരിന് മാന്ദ്യം മറികടക്കാന്‍ ആവശ്യത്തിലേറെ സമയം ലഭിച്ചിട്ടും ഫലപ്രദമായി വിനിയോഗിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി.

‘യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തളര്‍ച്ച നേരിട്ട ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് ആവശ്യത്തിലേറെ സമയം ലഭിച്ചു. എന്നാല്‍ കാര്യമായ ഒന്നും സംഭവിച്ചില്ല. സാമ്പത്തികമാന്ദ്യം ഇപ്പോഴും നിലനില്‍ക്കുന്നു. അതിന്റെ ഉത്തരവാദിത്വം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ്.’


Dont Miss: ബി.എച്ച്.യു അച്ചടക്ക സമിതി അധ്യക്ഷയായി റോയന സിംഗ് ചുമതലയേറ്റു; 101 വര്‍ഷത്തെ സര്‍വകാലാശാല ചരിത്രത്തിലെ ആദ്യത്തെ വനിത അധ്യക്ഷ


‘ജി.എസ്.ടി, നോട്ട് അസാധുവാക്കല്‍ എന്നിവ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്തില്ല. പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ സജ്ജമല്ല എന്ന കാര്യം ജെയ്റ്റ്‌ലി പ്രധാനമന്ത്രിയെ അറിയിച്ചതേയില്ല ധനമന്ത്രാലയത്തിന് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രി നടപടി എടുക്കണം’ അദ്ദേഹം പറഞ്ഞു.

ഇന്നലെ ഇന്ത്യന്‍എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലൂടെയായിരുന്നു സിന്‍ഹ ജെയ്റ്റ്‌ലിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്.

Advertisement