ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ഞാന്‍ ആരേയും പീഡിപ്പിച്ചിട്ടില്ല, മീടു ക്യാമ്പയ്ന്‍ ഒരു ഫാഷന്‍ ആയി മാറുന്നു; സുഭാഷ് ഗായ്
ന്യൂസ് ഡെസ്‌ക്
5 days ago
Friday 12th October 2018 3:59pm

ന്യൂദല്‍ഹി: മീടൂ ക്യാമ്പയ്ന്‍ ഒരു ഫാഷന്‍ ആയി മാറുന്നത് ദുഖകരമാണെന്ന് ചലച്ചിത്ര സംവിധായകന്‍ സുഭാഷ് ഗായ. തനിക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണം ഗായ് തള്ളിക്കളഞ്ഞു.

‘പകുതി സത്യങ്ങളും കള്ളങ്ങളും ഉന്നയിച്ച് ആളുകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒരു ഫാഷന്‍ ആയി മാറുന്നത് ദു:ഖകരമാണ്. എനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഞാന്‍ ശക്തമായി നിഷേധിക്കുന്നു. ജോലി സ്ഥലത്തും അല്ലാതെയും സ്ത്രീകളെ ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്’- ഗായ് തന്റെ പ്രസ്താവനയില്‍ പറയുന്നു.


പേജുകള്‍ കാലിയാക്കി ലെബനീസ് ദിനപത്രത്തിന്റെ പ്രതിഷേധം; രാജ്യം കടന്നുപോകുന്നത് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയെന്ന് വിശദീകരണം


മയക്കുമരുന്ന് നല്‍കി ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി സുഭാഷ് തന്റെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്നതാണ് ആരോപണം. പേരു വെളിപ്പെടുത്താതെ ട്വിറ്ററിലൂടെയായിരുന്നു യുവതിയുടെ ആരോപണം.

കൊമേഡിയന്‍ ഉത്സവ് ചക്രവര്‍ത്തിക്കെതിരെ പീഡനാരോപണം ഉന്നയിച്ച എഴുത്തുകാരി മഹിമ കുക്രെജയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഗായ്ക്കെതിരായ ആരോപണം പുറത്തു വന്നത്. മഹിമ മറ്റു സ്ത്രീകള്‍ക്കുണ്ടായ സമാനാനുഭവങ്ങളും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു.

ആരോപണം ഉന്നയിച്ച വ്യക്തി മാധ്യമ, സാഹിത്യലോകത്തെ അറിയപ്പെടുന്ന ആളാണെന്നും കുടുംബത്തെ ബാധിക്കാതിരിക്കാനാണ് അവര്‍ പേര് വെളിപ്പെടുത്താത്തതെന്നും മഹിമ പറഞ്ഞു.

Advertisement