എഡിറ്റര്‍
എഡിറ്റര്‍
വനിതാ ദിനം: ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് വടകര എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍തിഥിനികള്‍
എഡിറ്റര്‍
Thursday 9th March 2017 10:20am

വടകര: വനിതാ ദിനത്തോടനുബന്ധിച് കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമേകി ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍. വടകര എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് മുടി ദാനം ചെയ്ത് കൊണ്ട് മാതൃകയായത്.

എസ്.എഫ്.ഐ എഞ്ചിനീയറിങ് കോളേജ് യൂണിറ്റും ‘മാതൃകം’ എഞ്ചിനീറിങ് കോളേജ് യൂണിറ്റും ഫോര്‍ യു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാന ക്യാമ്പയ്നിങ് ഉദ്ഘാടനത്തിന്റെ ഭാഗമായി കോളേജിലെ 5 വിദ്യാര്‍ത്ഥിനികള്‍ 25 സെ.മി വീതം ദാനം ചെയ്തു. തുടര്‍ന്ന് നടക്കുന്ന മുടി ദാന ക്യാമ്പയ്നിങില്‍ മുപ്പതിലേറെ വിദ്യാര്‍ത്ഥിനികളും ദാനം ചെയ്യലിന് സന്നദ്ധത അറിയിച്ചു.

അഞ്ജല( 2 MCA), അനഘ(2 IT ), ആതിര(3 CS) മാജിന(3 CS), അനുഷ്മ(3 CE)എന്നീ വിദ്യാര്‍ത്ഥിനികള്‍ ഉദ്ഘാടന ചടങ്ങില്‍ മുടി ദാനം ചെയ്തു.

ചടങ്ങില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അഖിലിന്റെ അധ്യക്ഷതയില്‍ മാതൃകം യൂണിറ്റ് സെക്രട്ടറി സന്ധ്യ സ്വാഗതവും തുടര്‍ന്ന് കോളേജ് അദ്ധ്യാപിക ഫാത്തിമ ഉദ്ഘാടനവും ചെയ്തു . അധ്യാപികമാരായ ഡോ. ബബിത, സ്മിത, പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement