എഡിറ്റര്‍
എഡിറ്റര്‍
മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ അധ്യാപകനെ വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍വെച്ച് വെട്ടി,വീഡിയോ
എഡിറ്റര്‍
Friday 13th October 2017 11:48pm

 

ഝജാര്‍: സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ചീത്ത പറഞ്ഞ അധ്യാപകനെ വിദ്യാര്‍ത്ഥി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഹരിയാനയിലെ ഝജാര്‍ ജില്ലയില്‍ ബഹാദുര്‍ഗ ടൗണിലെ ഹര്‍ദയാല്‍ പബ്ലിക് സകൂളിലാണ് സംഭവം.

ക്ലാസ് റൂമിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വിദ്യാര്‍ത്ഥി അധ്യാപകനെ പിറകിലൂടെ വന്ന് വെട്ടുന്നത് പതിഞ്ഞിട്ടുണ്ട്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ത്ഥികളെ രവീന്ദര്‍ വഴക്കു പറഞ്ഞിരുന്നു.


Also Read: അദ്വാനി രാഷ്ട്രപതിയാകണമെന്നായിരുന്നു 80 ശതമാനം ബി.ജെ.പി പ്രവര്‍ത്തകരുടെയും ആഗ്രഹമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ


ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിക്കുകയായിരുന്നു. ബാഗില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന കത്തി എടുത്താണ് ഇയാള്‍ അധ്യാപകനെ കുത്തിയത്. കുത്തേറ്റ് പുറത്തേക്കോടിയ അധ്യാപകനെ പിന്നാലെ ചെന്ന് ഇയാള്‍ വീണ്ടും കുത്തുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കത്തി എത്തിച്ചുകൊടുത്ത മറ്റൊരു വിദ്യാര്‍ത്ഥിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച സ്‌കൂളില്‍ പി.ടി.ഐ മീറ്റിംഗ് വിളിച്ചിരുന്നു. മീറ്റിംഗില്‍ മാര്‍ക്ക് കുറഞ്ഞത് ചര്‍ച്ചയാകുമെന്ന ഭയമാണ് വിദ്യാര്‍ത്ഥിയേ അക്രമത്തിലേക്ക് നയിച്ചതെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പളുടെ അനുരാധാ യാദവിന്റെ നിഗമനം.

വീഡിയോ:

Advertisement