എഡിറ്റര്‍
എഡിറ്റര്‍
‘ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!; കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!’; നിലപാടിലുറച്ച് വുമണ്‍ കളക്ടീവ്
എഡിറ്റര്‍
Wednesday 4th October 2017 2:33pm


കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായിരുന്ന നടന്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നുവെന്ന് പെണ്‍കൂട്ടായ്മ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെയെന്നും അവര്‍ പറയുന്നു. ‘അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം.’ എന്നു പറഞ്ഞാണ് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Also Read:  ‘ഉളുപ്പുണ്ടോ എന്ന വാക്കിനു ലാല്‍ ജോസ് എന്ന പര്യായ പദം കൂടി ചേര്‍ക്കണം നമ്മുടെ നിഘണ്ടുവില്‍’; ദിലീപിന് പിന്തുണയുമായെത്തിയ ലാല്‍ജോസിന് വീണ്ടും പൊങ്കാല


ഇന്നലെയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ അകത്തായിരുന്ന ദിലീപ് ജാമ്യത്തിലിറങ്ങിയത്. അഞ്ചാമത്തെ തവണ ഹര്‍ജി നല്‍കിയായിരുന്നു ദിലീപ് ജാമ്യം നേടിയത്. ദിലീപിനെ സ്വീകരിക്കാന്‍ സിനിമാ പ്രവര്‍ത്തകരും ആരാധകരും ജയിലിന് മുമ്പിലെത്തിയിരുന്നു.

കര്‍ശന ഉപാധികളോടെയായിരുന്നു കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ജില്ല വിട്ടു പോകരുതെന്നുമൊക്കെയാണ് ഉപാധികള്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!
അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!

Advertisement