എഡിറ്റര്‍
എഡിറ്റര്‍
ജി 8 ഉച്ചകോടിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടപടി
എഡിറ്റര്‍
Thursday 13th June 2013 12:45am

g8

ലണ്ടന്‍: ജി 8 ഉച്ചകോടിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടപടി. നടപടിയില്‍ ഇതുവരെ 57 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമ്പന്ന രാജ്യങ്ങളുടെ സമ്മേളനമായ ജി 8 ഉച്ചകോടിക്കെതിരെ സ്റ്റോപ് ജി8 എന്ന പേരില്‍ പ്രക്ഷോഭം നടത്തുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. യുദ്ധം നടക്കുന്ന രാജ്യങ്ങളില്‍ പണം എറിഞ്ഞ് ലാഭം കൊയ്യുന്ന കുത്തക കമ്പനികളെ ഉപരോധിക്കുമെന്നും പ്രക്ഷോഭകര്‍ പറഞ്ഞു.

Ads By Google

പ്രക്ഷോഭകര്‍ക്കെതിരെ വ്യാപക നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. ബ്രിട്ടീഷ് പോലീസിനൊപ്പം പ്രക്ഷോഭകരെ നേരിടാന്‍ സ്‌കോട്‌ലാന്റ് പോലീസും അണി ചേര്‍ന്നിട്ടുണ്ട്.

സമ്പന്ന രാജ്യങ്ങളുടെ ഉച്ചകോടി സ്തംഭിപ്പിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. നോര്‍ട്ടണ്‍ ഫോള്‍ഗേറ്റിലെ കെട്ടിടത്തില്‍ റെയ്ഡ് നടത്തി ഒരു സംഘം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തുനീക്കിയതായി പൊലീസ് അറിയിച്ചു.

അയര്‍ലന്റിലെ ലോഫ് ഏണിലാണ് ജി 8 ഉച്ചകോടി നടക്കുക.

Advertisement