അബൂദാബി: ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെതിരെ ആദ്യ ജയം നേടിയ ഇന്ത്യ ചരിത്രത്തിലേക്കാണ് നടന്നത്. അരനൂറ്റാണ്ടിന് ശേഷം ഏഷ്യാകപ്പിലെ ജയം ഇന്ത്യന്‍ ടീമിന്റെ നേട്ടം മാത്രമല്ല. പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ പരിശീലകജീവിതത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ്.
ഫുട്ബോളില്‍ സ്വന്തമോയൊരു മേല്‍വിലാസം എന്തെന്ന് ചോദിച്ചാല്‍ ഇന്ത്യക്ക് കൃത്യമായി പറയാനൊരു മറുപടി ഉണ്ടായിരുന്നില്ല. റാങ്കിങില്‍ ഒരുപാട് പുറകിലുള്ള രാജ്യം. കേരളത്തിനും ഗോവയ്ക്കും പശ്ചിമ ബംഗാളിനുമപ്പുറം ഫുട്ബോള്‍ ചര്‍ച്ച ചെയ്യാത്തൊരു രാജ്യം. കൃത്യമായൊരു ലോങ്പാസ്. ഫൗള്‍ ചെയ്യാതെയൊരു ഡിഫന്‍സ്, ഇതെല്ലാം ഇന്ത്യയ്ക്ക് അപ്രാപ്യമായിരുന്നു. പക്ഷെ സ്റ്റീഫന്‍ എന്ന പരിശീലകന്റെ വരവും കൃത്യമായ ശിക്ഷണവും ഇന്ത്യന്‍ ഫുട്ബോളിനെ മാറ്റി.
1983ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം തകര്‍ന്ന ഏഷ്യയിലെ മികച്ച ഫുട്ബോള്‍ നിലമായ ഇന്ത്യ വീണ്ടും ഫുട്ബോളിനെയും നെഞ്ചേറ്റാന്‍ തുടങ്ങി. റാങ്കിങില്‍ നൂറിലും താഴെയെത്തി. ഇതിനെല്ലാം ബ്രിട്ടീഷുകാരനായ ആ മൊട്ടത്തലയന്‍ ഒഴുക്കിയ വിയര്പ്പിന് കണക്കുകളില്ല.
ALSO READ: ഇന്ത്യയോട് നാണംകെട്ട തോല്‍വി; തായ്ലാന്റ് പരിശീലകനെ പുറത്താക്കി
ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനെ പരിശീലിപ്പിച്ചാണ് കോണ്‍സ്റ്റന്റെയ്ന്‍ ബ്ലൂ ടൈഗേഴ്സിന്റെ പരിശീലക കുപ്പായത്തിലെത്തുന്നത്. 2002 ലെ എല്‍.ജി.കപ്പില്‍ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്താണ് സ്റ്റീഫന്‍ വരവറിയിച്ചത്. അന്ന് സിങ്കപ്പൂരിനെ സമനിലയില്‍ തളയ്ക്കുകയും വിയറ്റ്നാമിനെ തോല്പിക്കുകയും ചെയ്തു. ഫൈനലില്‍ ഇന്തോനേഷ്യന്‍ ക്ലബ് പെട്രോമാക്കിയയെ തോല്പിച്ച് ഇന്ത്യ അണ്ടര്‍ 23 കിരീടത്തില്‍ മുത്തമിട്ടു. ബൈച്ചിങ് ബൂട്ടിയയുടെ മികവിലായിരുന്നു അന്നത്തെ ജയം.
31 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യയുടെ ഒരു മേജര്‍ ടൂര്‍ണമെന്റിലെ കിരീട നേട്ടമായിരുന്നു അത്. 1972ല്‍ ഏഷ്യന്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നേടിയ വെങ്കലനേട്ടമായിരുന്നു ഇന്ത്യയുടെ സുപ്രധാന നേട്ടം.
വീണ്ടും കോണ്‍സ്റ്റന്റെയ്ന്‍ യുഗത്തില്‍ ഇന്ത്യ മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ്. ഏഷ്യാകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുകയും 100 എന്ന മാജിക് നമ്പര്‍ ബ്രേക്ക് ചെയ്ത് റാങ്കിങില്‍ 97 എത്തിയതും അദ്ദേഹത്തിന്റം നേട്ടമാണ്.
എല്ലാത്തിനും പുറമെ 1964ന് ശേഷം ഇന്ത്യ ഏഷ്യാകപ്പില്‍ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. സന്ദേഷ് ജിങ്കാനേയും അനസ് എടത്തൊടിയകയേയും ആഷിഖിനേയും പോലെയുള്ള കഴിവുള്ള ഒരുപിടിതാരങ്ങളെ ഇന്ത്യക്ക് നല്കിയതും സ്റ്റീഫന്റെ നേട്ടമാണ്.